കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്ത് 

ഏപ്രില്‍ ഒന്നിന് രാത്രിയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 
കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്ത് 

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ഏപ്രില്‍ ഒന്നിന് രാത്രിയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

കേസന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഇതുവരെ 170ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും കുറ്റവാളിയെ പിടികൂടാനായിട്ടില്ല. ദൃശ്യത്തില്‍ ഉള്ളയാളെ ഒഴികെ സംഭവ ദിവസം രാത്രി ഷാലുവിനോട് കൂടെ ഉണ്ടായിരുന്നവരെയെല്ലാം ഇതിനോടകം വിശദമായി ചോദ്യം ചെയ്ത് കഴിഞ്ഞു. 

ഇയാളെക്കുറിച്ച് ഒരു സൂചനയും കിട്ടാതെയുള്ള സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. തനിക്ക് നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കൊലപാതകത്തിന് തലേദിവസം ഷാലു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 

സംശയമുള്ളവരുടെ പേരുകളടക്കമുള്ള വിശദാംശങ്ങള്‍ സുഹൃത്തുക്കള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാന്‍സ്‌ജെന്റര്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com