വനിതാ മതിലിന് പിറ്റേന്ന് സ്ത്രീകള്‍ ശബരിമലയിലെത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചു; ബിജെപിയും കോണ്‍ഗ്രസും ആയുധമാക്കിയെന്ന് സിപിഎം റിപ്പോര്‍ട്ട്

അഞ്ച് മണ്ഡലങ്ങളിലൊഴികെ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കിയെന്ന് സിപിഎം വിലയിരുത്തല്‍ 
വനിതാ മതിലിന് പിറ്റേന്ന് സ്ത്രീകള്‍ ശബരിമലയിലെത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചു; ബിജെപിയും കോണ്‍ഗ്രസും ആയുധമാക്കിയെന്ന് സിപിഎം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വനിതാ മതിലിന് പിന്നാലെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. ഇക്കാര്യം യുഡിഎഫും ബിജെപിയും മുതലാക്കി. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പക്കാനെ സര്‍ക്കാരിന് കഴിയുമായിരുന്നുള്ളു. സിപിഎം അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി വെബ് സൈറ്റില്‍ പ്രസിദ്ധികരി്ച്ചു.

ജനങ്ങളുടെ വികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു. വോട്ടെടുപ്പിന് ശേഷവും വിജയിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിലയിരുത്തലില്‍ ഉണ്ടായ വീഴ്ച ഗൗരവത്തോടെ പരിശോധിക്കണം. കേരളത്തിലേത് 1977ന് സമാനമായ തിരിച്ചടിയാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുല്‍ ഗാന്ധി മത്സരിച്ചത് ന്യൂനപക്ഷങ്ങളെ സ്വാധിനിച്ചു. ഇത് കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണത്തിന് കാരണമായി. മോദി വിരുദ്ധ തരംഗം ക്രൈസ്തവ, മുസ്ലീം വിഭാഗങ്ങളെ യുഡിഎഫിനൊപ്പമെത്തിച്ചുവെന്നും പാര്‍ട്ടി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് മണ്ഡലങ്ങളില്‍  ഒഴികെ മറ്റെല്ലാം മണ്ഡലങ്ങളിലും ബിജെപി കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുകള്‍ മറിച്ചു. തിരുവനന്തപുരം, അറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലൊഴികെയാണ് ബിജെപി കോണ്‍ഗ്രസിനനുകൂലമായി വോട്ടുകള്‍ ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തത്തില്‍ ജങ്ങള്‍ക്കിടയില്‍ നല്ല മതിപ്പാണ്. എന്നാല്‍ അത് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. ഇത് പരിശോധിക്കും. യുഡിഎഫും, ബിജെപിയും മാധ്യമങ്ങളും പാര്‍ട്ടിക്കെതിരായി പ്രചാരണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനാണ്. എന്നാല്‍ മാധ്യമങ്ങളും എതിരാളികളും ചേര്‍ന്ന് ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ചളിവാരിയെറിയാനാണ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com