ശബരിമല : നിയമസഭയിലും സ്വകാര്യബില്‍ ; അവതരണാനുമതി തേടി കോണ്‍ഗ്രസ്

ബില്‍ ഭരണഘടനാവിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് നിയമസഭയല്ല, മറിച്ച് കോടതിയാണെന്നും എം വിന്‍സെന്റ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു
ശബരിമല : നിയമസഭയിലും സ്വകാര്യബില്‍ ; അവതരണാനുമതി തേടി കോണ്‍ഗ്രസ്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയിലും സ്വകാര്യ ബില്‍. സ്വകാര്യ ബില്ലിന് അനുമതി തേടി കോണ്‍ഗ്രസ് അംഗം എം വിന്‍സെന്റാണ് രംഗത്തെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് വിന്‍സെന്റ് സ്പീക്കര്‍ക്ക് കത്തുനല്‍കി. 

ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കലും, അവരുടെ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവ സംരക്ഷിക്കലും ലക്ഷ്യമിട്ടാണ് ബില്‍. ബില്‍ ഭരണഘടനാവിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് നിയമസഭയല്ല, മറിച്ച് കോടതിയാണെന്നും എം വിന്‍സെന്റ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമല ആചാരസംരക്ഷണ വിഷയം ഉന്നയിച്ച് യുഡിഎഫിലെ എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. 17-ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്‍ ആയിരുന്നു ഇത്. 

ലോക്‌സഭയില്‍ പ്രേമചന്ദ്രന് ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് എം വിന്‍സെന്റ് നിയമസഭയില്‍ ബില്ലവതരണത്തിന് അനുമതി തേടിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com