ഈ വന്ന വാര്‍ത്തകള്‍ ഒന്നും ശരിയല്ല; തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ല, ചീഫ് വിപ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതെന്ന് കാനം

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല മാത്രമാണെന്ന് സിപിഐ വിലയിരുത്തല്‍ എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ഈ വന്ന വാര്‍ത്തകള്‍ ഒന്നും ശരിയല്ല; തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ല, ചീഫ് വിപ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതെന്ന് കാനം

തിരുവനന്തപുരം: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല മാത്രമാണെന്ന് സിപിഐ വിലയിരുത്തല്‍ എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയ തലത്തില്‍ ബദലുണ്ടാക്കാന്‍ സാധിക്കാതെ പോയതും തോല്‍വിയ്ക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. 

സിപിഐയുടെ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ പറയുന്നത് പരാജയത്തിന് കാരണം രരാഷ്ട്രീയമാണ് എന്നുതന്നെയാണ്. ഈ വന്ന വാര്‍ത്തകള്‍ ഒന്നും ശരിയല്ല. അനവധി കാര്യങ്ങളില്‍ ഒന്നുമാത്രമാണ് ശബരിമല. വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വലതുപക്ഷം നടത്തിയ പ്രചാരണങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. നരേന്ദ്ര മോദിക്ക് എതിരെ വിശ്വാസ യോഗ്യമായ ഒരു ബദലുണ്ടാക്കാന്‍ സാധിച്ചില്ല എന്നത് വലിയ തിരിച്ചടിയായി- അദ്ദേഹം പറഞ്ഞു. 

ചീഫ് വിപ്പ് സ്ഥാനം സിപിഐയ്ക്ക് അര്‍ഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കുറച്ചും ചെലവില്ലാതെയും പദവി നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിസി ജോര്‍ജിനെ ചീഫ് വിപ്പാക്കിയതില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധിച്ചത് സിപിഐ ആയിരുന്നു. ചീഫ് വിപ് സ്ഥാനം സര്‍ക്കാരിന് അധിക ബാധ്യതയാണ് എന്നായിരുന്നു അന്ന് സിപിഐയുടെ നിലപാട്. ഇപ്പോള്‍ സിപിഐ തന്നെ ആ സ്ഥാനം ഏറ്റെടുക്കുന്നതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com