ജയിലുകളില്‍ ജാമര്‍, സുരക്ഷയ്ക്ക് ഐആര്‍ബി സ്‌കോര്‍പിയണ്‍ സംഘം; കര്‍ശന പരിശോധനയെന്ന് മുഖ്യമന്ത്രി 

സംസ്ഥാനത്തെ ജയിലുകളില്‍ കുറ്റവാളികള്‍ക്ക് അനര്‍ഹമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി
ജയിലുകളില്‍ ജാമര്‍, സുരക്ഷയ്ക്ക് ഐആര്‍ബി സ്‌കോര്‍പിയണ്‍ സംഘം; കര്‍ശന പരിശോധനയെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കുറ്റവാളികള്‍ക്ക് അനര്‍ഹമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കും. ജയില്‍ അന്തരീക്ഷത്തിന് ചേരാത്തത് പലതും ജയിലുകളില്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനാലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സി ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നടപടികളില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജയിലുകളിലെ ഗേറ്റുകളുടെ സുരക്ഷ ഐആര്‍ബി സ്‌കോര്‍പിയണ്‍ സംഘത്തിനെ ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ പൊലീസ് മര്‍ദനത്തെപ്പറ്റി മറുപടി പറയേണ്ടി വന്നത് വിധി വൈപരീത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെടുങ്കണ്ടത്ത് പൊലീസ് മര്‍ദനമേറ്റ പ്രതി മരിച്ച സംഭവത്തെപ്പറ്റിയുളള അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തെക്കുറിച്ച് െ്രെകംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.  

തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല.  അന്വേഷണവിധേയമായി അഞ്ചു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എസ്പി സംഭവം അറിഞ്ഞിരുന്നോ എന്ന് അന്വേഷിക്കും. പൊലീസിനെ കണ്ട് ഓടിയ പ്രതി രാജ്കുമാറിന് വീണ് പരുക്കേറ്റിരുന്നു.  ജയിലില്‍ വച്ചും കുമാറിന് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന്  ചികില്‍സ നല്‍കിയെന്നും  മുഖ്യമന്ത്രി സഭയെ അറിയിച്ചു .  

അതേസമയം രാജ്്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്ന് പി ടി തോമസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശരീരത്തില്‍ ഒട്ടേറെ പരുക്കുകളുണ്ടായിരുന്നു.  പൊലീസ് നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണ്. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയര്‍ക്ക് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയെന്നും പി ടി തോമസ് ആരോപിച്ചു. പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവുമധികം കസ്റ്റഡിമരണമുണ്ടായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com