എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

കല്ലുവിള സ്വദേശി അമല്‍ദേവിനാണ് വെട്ടേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു. കല്ലുവിള സ്വദേശി അമല്‍ദേവിനാണ് വെട്ടേറ്റത്. നെയ്യാറ്റിന്‍കരയില്‍ വെച്ച് ബൈക്കിലെത്തിയ സംഘമാണ് അമലിനെ വെട്ടിയതെന്നാണ് വിവരം. എസ്എഫ്‌ഐയുടെ ഏരിയ സെക്രട്ടറിയാണ് അമല്‍ദേവ്.  നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അമലിനെ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com