ഹയര്‍സെക്കന്‍ഡറിയിൽ 10 ശതമാനം അധികസീറ്റ്, സര്‍ക്കാര്‍ ഉത്തരവ് ; ഈ വർഷം ആകെ സീറ്റുവര്‍ധനവ് 30ശതമാനം 

50 കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസില്‍ വിദ്യാര്‍ഥികളുടെ എണ്ണം 65 ആയി ഉയരും
ഹയര്‍സെക്കന്‍ഡറിയിൽ 10 ശതമാനം അധികസീറ്റ്, സര്‍ക്കാര്‍ ഉത്തരവ് ; ഈ വർഷം ആകെ സീറ്റുവര്‍ധനവ് 30ശതമാനം 

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ സീറ്റുകള്‍ 10 ശതമാനം കൂടി വര്‍ധിപ്പിക്കാന്‍ ഉത്തരവായി. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കേണ്ട സാഹചര്യമുള്ളതിനാലാണ് 10 ശതമാനം സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാൻ ഉത്തരവായത്. ഇതോടെ ഈ വർഷത്തെ ആകെ സീറ്റുവര്‍ധനവ് 30ശതമാനമാകും. ഇതോടെ 50 കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസില്‍ വിദ്യാര്‍ഥികളുടെ എണ്ണം 65 ആയി ഉയരും.

നേരത്തെ സര്‍ക്കാര്‍, എയ്ഡഡ്  ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20ശതമാനം സീറ്റുകൾ വർദ്ധിപ്പിച്ചിരുന്നു. സീറ്റ് വര്‍ധന സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതെന്ന വിമർശനവും ഇതോടൊപ്പം ഉയരുന്നുണ്ട്. ലബോറട്ടറികളിൽ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ ഇത്രയും കുട്ടികളെ എങ്ങനെ സ്‌കൂളുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുമെന്നാണ് വിമർശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com