സൈബര്‍ അടിമകള്‍ക്ക് ചികില്‍സ നല്‍കാനുള്ള കേന്ദ്രങ്ങളെപ്പറ്റി ആലോചിക്കണം : മുഖ്യമന്ത്രി

തെറ്റായ കാര്യങ്ങള്‍ക്ക് നവമാധ്യമങ്ങളെ ഉപയോഗിക്കുന്ന പ്രവണത സമൂഹത്തില്‍ ഏറിവരുന്നുണ്ട്
സൈബര്‍ അടിമകള്‍ക്ക് ചികില്‍സ നല്‍കാനുള്ള കേന്ദ്രങ്ങളെപ്പറ്റി ആലോചിക്കണം : മുഖ്യമന്ത്രി

കൊച്ചി : സൈബര്‍ അടിമകള്‍ക്ക് ചികില്‍സ നല്‍കാനുള്ള കേന്ദ്രങ്ങളെപ്പറ്റി കേരളവും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത കൂടിവരികയാണ്. ലഹരി മരുന്നുപോലെ കുട്ടികളെ വഴിതെറ്റിക്കുന്ന തരത്തിലേക്ക് നവമാധ്യമങ്ങളും മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മേരിപോള്‍ സ്മാരക ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവമാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ ഇന്നത്തെ കാലത്ത് കഴിയില്ല. പക്ഷെ തെറ്റായ കാര്യങ്ങള്‍ക്ക് നവമാധ്യമങ്ങളെ ഉപയോഗിക്കുന്ന പ്രവണത സമൂഹത്തില്‍ ഏറിവരുന്നുണ്ട്. നവമാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെപ്പറ്റി കുട്ടികള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

അന്തരിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബുപോളും സഹോദരന്‍ റോയ് പോളും ചേര്‍ന്ന് അമ്മയുടെ സ്മരണക്കായി നിര്‍മ്മിച്ചതാണ് വായനശാല. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എമാരായ പിപി തങ്കച്ചന്‍, സാജുപോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com