കേരള സംരക്ഷണയാത്രകള്‍ക്ക് ഇന്ന് സമാപനം; തെരഞ്ഞെടുപ്പിനൊരുങ്ങി ഇടതുമുന്നണി

സമാപന സമ്മേളനം മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും 
കേരള സംരക്ഷണയാത്രകള്‍ക്ക് ഇന്ന് സമാപനം; തെരഞ്ഞെടുപ്പിനൊരുങ്ങി ഇടതുമുന്നണി

തൃശൂര്‍: ഇടതുമുന്നണി നേതാക്കള്‍ നയിക്കുന്ന  കേരള സംരക്ഷണയാത്രകള്‍ ശനിയാഴ്ച തൃശൂരില്‍ സമാപിക്കും. സമാപനയാത്രയില്‍ പതിനായിരക്കണക്കിന് ബഹുജനങ്ങള്‍ സംബന്ധിക്കും. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരായ  താക്കീതായിസംഗമം മാറുമെന്ന് നേതാക്കള്‍ പറഞ്ഞു. സമാപനറാലിയില്‍ ആയിരം നാളായി കേരളീയ ജനതയ്ക്ക്   തണലും പ്രതീക്ഷയുമേകി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയുമെടുക്കും.

'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ..., വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് തിരുവനന്തപുരത്തുനിന്നും മഞ്ചേശ്വരത്തുനിന്നുമായി  യാത്രകള്‍ ആരംഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് യാത്രകള്‍ നയിക്കുന്നത്.  ലക്ഷം പേരുടെ റാലിയോടെ ശനിയാഴ്ച വൈകിട്ട് നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥികോര്‍ണറില്‍  യാത്രകള്‍ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജാഥാംഗങ്ങള്‍ക്കുപുറമെ എല്‍ഡിഎഫ് സംസ്ഥാന നേതാക്കളും മന്ത്രിമാരും കലാകായിക സാംസ്‌കാരികരംഗത്തുള്ളവരും  പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com