ശോഭാ സുരേന്ദ്രൻ പിടികിട്ടാപ്പുള്ളി

അഡീഷനൽ ജില്ലാ കോടതി (മൂന്ന്)യാണ് ശോഭ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്
ശോഭാ സുരേന്ദ്രൻ പിടികിട്ടാപ്പുള്ളി

തൃശൂർ: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അഡീഷനൽ ജില്ലാ കോടതി (മൂന്ന്)യാണ് ശോഭ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരെ 2012ൽ നടന്ന സമരത്തിന്റെ പേരിലാണ് ശോഭാ സുരേന്ദ്രനെയും പുതുക്കാട്ടെ ബിജെപി പ്രവർത്തകനായ അനീഷിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. 

വി മുരളീധരൻ എംപി, ശോഭാ സുരേന്ദ്രൻ എന്നിവരടക്കം 10 ബിജെപി നേതാക്കൾക്ക് നേരത്തെ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു. രണ്ട് പേരൊഴികെ മറ്റുള്ളവർ ജാമ്യം നേടി. ഇനിയും കോടതിയിൽ എത്താത്തവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. 

2012 ഫെബ്രുവരിയിൽ ആണ് ബിജെപി ടോൾ പ്ലാസയ്ക്കെതിരെ സമരം നടത്തിയത്. ടോൾ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com