തുഷാര്‍ മത്സരിക്കണമെന്ന് ബിഡിജെഎസ്; രാജിവച്ചിട്ടുമതിയെന്ന് വെളളാപ്പളളി, പ്രചാരണത്തിന് ഇറങ്ങിയത് തെറ്റായിപ്പോയി  

തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടു
തുഷാര്‍ മത്സരിക്കണമെന്ന് ബിഡിജെഎസ്; രാജിവച്ചിട്ടുമതിയെന്ന് വെളളാപ്പളളി, പ്രചാരണത്തിന് ഇറങ്ങിയത് തെറ്റായിപ്പോയി  

ആലപ്പുഴ:  തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നു തുഷാര്‍ വ്യക്തമാക്കി. ബിഡിജെഎസില്‍ പിളര്‍പ്പുണ്ടായെന്ന പ്രചാരണം തെറ്റാണെന്നും തുഷാര്‍ പറഞ്ഞു.അതേസമയം തുഷാര്‍ മത്സരിക്കുന്നെങ്കില്‍ എസ്്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടു.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ ബിഡിജെഎസ് ഗൗരവത്തോടെയല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നും മറ്റു സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ ഇത് പ്രതിഫലിക്കുമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.താന്‍ മത്സരിച്ചാലും ഇല്ലെങ്കിലും അഞ്ചു സീറ്റ് ഉണ്ടാകുമെന്നും ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്ന് ബിഡിജെഎസിനു ലഭിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടു. കഴിനിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ബിഡിജെഎസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയത് തെറ്റായിപ്പോയെന്നും വെളളാപ്പളളി പറഞ്ഞു.

ബിഡിജെഎസില്‍ പിളര്‍പ്പുണ്ടായെന്ന പ്രചാരണം തെറ്റാണെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മാറ്റി നിര്‍ത്തുകയും മാസങ്ങള്‍ക്ക് മുന്‍പ് പുറത്താക്കുകയും ചെയ്തയാളാണ് ചിലരെക്കൂട്ടി യോഗം ചേര്‍ന്ന് പാര്‍ട്ടി പിളര്‍ന്നുവെന്ന് പ്രചാരണം നടത്തിയത്. ബിഡിജെഎസ് എസ്എന്‍ഡിപി യോഗത്തിന്റെ പോഷകസംഘടനയല്ല. എസ്എന്‍ഡിപി യോഗം കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com