ജയരാജന് എതിരെ കെകെ രമ?; വടകര ഉള്‍പ്പെടെ നാല് സീറ്റില്‍ മത്സരിക്കുമെന്ന് ആര്‍എംപി

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എംപിഐ നാല് സീറ്റുകളില്‍ മത്സരിക്കും
ജയരാജന് എതിരെ കെകെ രമ?; വടകര ഉള്‍പ്പെടെ നാല് സീറ്റില്‍ മത്സരിക്കുമെന്ന് ആര്‍എംപി

കോഴിക്കോട്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എംപിഐ നാല് സീറ്റുകളില്‍ മത്സരിക്കും. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മത്സരിക്കുത്. ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 

ആര്‍എംപി യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ നിന്ന് മത്സരിക്കുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് ആര്‍എംപി നാലിടങ്ങളില്‍ മത്സരിക്കുമെന്ന്  പ്രഖ്യാപിച്ചിരിക്കുന്നത്. 

വടകരയില്‍ ജയരാജന് എതിരെ ടിപി ചന്ദ്രശേരന്റെ ഭാര്യ കെകെ രമ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്.  മണ്ഡലത്തിലെ സിറ്റിങ് എംപിയായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുഡിഎഫിന്റെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരും സജീവ പരിഗണനയിലുണ്ട്. 

വടകരയില്‍ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ ആര്‍എംപിയ്ക്ക് വ്യക്തമായ പങ്കുണ്ട്.  ടിപിയുടെ കൊലപാതകത്തിന് ശേഷം നടന്ന 2014 തെരഞ്ഞെടുപ്പില്‍ ആര്‍എംപി 17229വോട്ട് നേടി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമായി 20504 വോട്ടുകളാണ് കെകെ രമ നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com