പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള തര്‍ക്കം: നളിനി നെറ്റോ രാജിവെച്ചു

പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. 
പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള തര്‍ക്കം: നളിനി നെറ്റോ രാജിവെച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു. ഇന്നുച്ചക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. പ്രധാനപ്പെട്ട ഫയലുകള്‍ കാണിക്കാത്തതും രാജിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തിരഞ്ഞെടുപ്പ് കഴിയും വരെ സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി നളിനി നെറ്റോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഒന്‍പത് വര്‍ഷം സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ആയിരുന്ന നളിനി സംസ്ഥാനത്ത് ആ സ്ഥാനത്ത് ഇരുന്ന ആദ്യ വനിതയുമാണ്. 2015ല്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ്  സെക്രട്ടറിയായിരുന്നു. പിന്നീട് വിരമിച്ചതിന് ശേഷം പണറായി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 

1981 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ന​ളി​നി നെ​റ്റോ. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍, സം​സ്ഥാ​ന ടൂ​റി​സം ഡ​യ​റ​ക്ട​ര്‍, നി​കു​തി, സ​ഹ​ക​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍, ജ​ല​സേ​ച​നം, ഗ​താ​ഗ​തം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com