പ്രസംഗിക്കാന്‍ വിളിച്ചില്ല: സിഎന്‍ ജയദേവന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയി

പ്രസംഗിക്കാന്‍ വിളിച്ചില്ലെന്നാരോപിച്ച് തൃശൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് സിഎന്‍ ജദേവന്‍ എംപി ഇറങ്ങിപ്പോയി
പ്രസംഗിക്കാന്‍ വിളിച്ചില്ല: സിഎന്‍ ജയദേവന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയി

തൃശൂര്‍: പ്രസംഗിക്കാന്‍ വിളിച്ചില്ലെന്നാരോപിച്ച് തൃശൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് സിഎന്‍ ജദേവന്‍ എംപി ഇറങ്ങിപ്പോയി. സിപിഐ ദേശീയ എക്‌സിക്ക്യൂട്ടീവ് അംഗം കെപി രാജേന്ദ്രന്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. രാജേന്ദ്രന്‍ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതായി ജയദേവന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. 

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ നിന്നാണ് ജയദേവന്‍ ഇറങ്ങിപ്പോയത്. പാര്‍ട്ടിയുടെ രാജ്യത്തെ തന്നെ ഏക എംപിയായ ജയേേദവന്‍ വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് എതിരെ കെപി രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. 

ഇതിന് പിന്നാലെയാണ് നേതൃത്വം രാജാജി മാത്യ തോമസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്്. ഇതില്‍ ജയദേവന് അമര്‍ഷമുണ്ട്. നേരത്തെ ജയദേവന്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തൃശൂരില്‍ ഏറെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ എംപി തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നതിന് എതിരെ പ്രവര്‍ത്തകര്‍ക്ക് ഇടയിലും വിയോജിപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com