രാഹുൽ ​ഗാന്ധി നാളെ കേരളത്തിൽ; കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്ക് അന്തിമ രൂപമാകും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും.
രാഹുൽ ​ഗാന്ധി നാളെ കേരളത്തിൽ; കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്ക് അന്തിമ രൂപമാകും

തൃശൂര്‍:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മനസ്സറിഞ്ഞ ശേഷമെന്നുറപ്പിച്ച് കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി.നാളെയും മറ്റെന്നാളും കേരളത്തിലുളള രാഹുലിന്റെ അന്തിമ അഭിപ്രായം തേടിയശേഷം 15ന് ഡല്‍ഹിയില്‍ സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും.  തുടര്‍ന്ന് അന്തിമ രൂപം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്ക് പട്ടിക കൈമാറും. തെരഞ്ഞെടുപ്പ് സമിതി 16ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

സിറ്റിങ് സീറ്റുകളായ എറണാകുളവും പത്തനംതിട്ടയും ഉള്‍പ്പെടെ 11 സീറ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും മല്‍സരത്തിനില്ലെന്ന്  ആവര്‍ത്തിച്ചെങ്കിലും ഇരുവരും വേണമെന്ന കാര്യത്തില്‍ മറ്റു നേതാക്കള്‍ക്ക് ഏക സ്വരം. അന്തിമ തീരുമാനം രാഹുലിനു വിട്ടു. പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളുടെ കാര്യത്തിലും ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകം. വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യതയും സജീവമാണ്.

വ്യാ​​​ഴാ​​​ഴ്ച തൃശൂരിലെ തൃ​​​പ്ര​​​യാ​​​ർ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​ക്കും. രാ​​​വി​​​ലെ ഒ​​​മ്പ​​തി​​​നാ​​​ണ് ഫി​​​ഷ​​​ർ​​​മെ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള സ​​​മ്മേ​​​ള​​​നം. 

അ​​​ഖി​​​ലേ​​​ന്ത്യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ലോ​​​ക്സ​​​ഭ​​​യു​​​ടെ അം​​​ഗ​​​സം​​​ഖ്യ​​​യാ​​​യ 543 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.  29 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഏ​​​ഴു കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​മു​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​ന്നി​​ഹി​​ത​​രാ​​യി​​രി​​ക്കും. നൂ​​​റു സൗ​​​ഹൃ​​​ദ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​ങ്കെ​​ടു​​ക്കും. കൂ​​​ടാ​​​തെ 2,500 പേ​​​ർ സ​​​ന്ദ​​​ർ​​​ശ​​​ക​​​രാ​​​യി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ എ​​​ത്തും. 

 കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക, ഗോ​​​വ, പോ​​​ണ്ടി​​​ച്ചേ​​​രി, ല​​​ക്ഷ​​​ദ്വീ​​​പ്, ആ​​​ന്ധ്ര, തെ​​​ലു​​​ങ്കാ​​​ന, മ​​​ഹാ​​​രാ​​ഷ്‌​​ട്ര എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​ണ് കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​ന്ന​​ത്. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ആ​​​വ​​​ലാ​​​തി​​​ക​​​ളും ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​ൻ ഒ​​​രു രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു പാ​​​ർ​​​ല​​​മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണെ​​​ന്നു തൃ​​​ശൂ​​​ർ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​ൻ പ്ര​​​താ​​​പ​​​ൻ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com