പിണറായിയെ കരിങ്കൊടി കാണിച്ച പെണ്‍കരുത്ത്; ജയരാജനെ നേരിടാന്‍ വിദ്യാ ബാലകൃഷ്ണന്‍?

സ്വാശ്രയ ഫീസ് വിഷയവുമായി ബന്ധപ്പെട്ട സമരത്തിലൂടെ ശ്രദ്ധേയയായ നേതാവാണ് വിദ്യാ ബാലകൃഷ്ണന്‍.
പിണറായിയെ കരിങ്കൊടി കാണിച്ച പെണ്‍കരുത്ത്; ജയരാജനെ നേരിടാന്‍ വിദ്യാ ബാലകൃഷ്ണന്‍?

കോഴിക്കോട്: വടകരയില്‍ സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി പി ജയരാജനെ നേരിടാന്‍ യുഡിഎഫ് ആരെയിറക്കും എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. രണ്ടുവട്ടം ജയിച്ചുകയറിയ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ യുവ വനിതാ നേതാവ് വിദ്യാ ബാലകൃഷ്ണന്റെ പേരിന് സാധ്യതയേറുകയാണ്. ടി സിദ്ദിഖിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ വടകരയില്ല.

സ്വാശ്രയ ഫീസ് വിഷയവുമായി ബന്ധപ്പെട്ട സമരത്തിലൂടെ ശ്രദ്ധേയയായ നേതാവാണ് വിദ്യാ ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയതാണ് വിദ്യയെ താരമാക്കിയത്. കോഴിക്കോട് മൂന്നാലിങ്കലില്‍ പൊലീസുകാര്‍ക്കിടയില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്ന വിദ്യയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വിദ്യ കോഴിക്കോട് കോര്‍പ്പറേഷന്‍ അംഗം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കോണ്‍ഗ്രസ് പാരമ്പര്യം പേറുന്ന വിദ്യ ചേവായൂര്‍ വാര്‍ഡില്‍ രണ്ട് വട്ടം വിജയം നേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്  അഭിഭാഷക കൂടിയായ വിദ്യ.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ ജയരാജന്റെ വ്യക്തിപ്രഭാവവും സംഘടനാകരുത്തും മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ഇടത് ക്യാമ്പ്. ഇതിനെ മറികടക്കാന്‍ കെകെ രമയെ പിന്തുണച്ച് രംഗത്തിറക്കാമെന്ന് യുഡിഎഫില്‍  അഭിപ്രായമുയര്‍ന്നെങ്കിലും വടകരയില്‍ സീറ്റ് മറ്റാര്‍ക്കും നല്‍കരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം വച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com