'വടകരയില്‍ വിദ്യ ബാലകൃഷ്ണന്‍ വേണ്ടേ വേണ്ട'; മണ്ഡലത്തില്‍ 'സേവ് കോണ്‍ഗ്രസ്' പോസ്റ്ററുകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ മണ്ഡലത്തില്‍ വിദ്യാ ബാലകൃഷ്ണന് എതിരെ പോസ്റ്ററുകള്‍
'വടകരയില്‍ വിദ്യ ബാലകൃഷ്ണന്‍ വേണ്ടേ വേണ്ട'; മണ്ഡലത്തില്‍ 'സേവ് കോണ്‍ഗ്രസ്' പോസ്റ്ററുകള്‍

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ മണ്ഡലത്തില്‍ വിദ്യാ ബാലകൃഷ്ണന് എതിരെ പോസ്റ്ററുകള്‍. കുറ്റിയാടി മേഖലയിലാണ് വിദ്യയ്ക്ക് എതിരെ പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുന്നത്. 

'വടകരയില്‍ ജയരാജന് ഒത്താശയ്ക്ക് ചരട് വലിക്കുന്ന പാര്‍ട്ടി നേതൃത്വം പുനഃചിന്തിക്കു എന്നാണ് പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

വടകര സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കേ ആദ്യഘട്ട ചര്‍ച്ചകളില്‍ വിദ്യയുടെ പേരാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തി. ജയരാജന് എതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ വിദ്യക്ക് കഴിയില്ല എന്നാണ് ഈ വിഭാഗം വാദിക്കുന്നത്. സിറ്റിങ് എംപിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിദ്യയുടെ പേര് ഉയര്‍ന്നത്. 2013മുതല്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് വിദ്യ. രാഹുല്‍ ഗാന്ധിയുടെ ദേശീയ യൂത്ത് ടീമില്‍ അംഗമായിരുന്ന വിദ്യ, ചേരായൂരില്‍ നിന്നും മത്സരിച്ച് ജയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com