കുപ്പിയില്‍ ഇന്ധനം വാങ്ങാന്‍ പൊലീസിന്റെ സമ്മതപത്രം നിര്‍ബന്ധം; നീക്കം യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തെ തുടര്‍ന്ന്‌

പൊലീസിന്റെ ഈ നിര്‍ദേശത്തില്‍ പെട്ടിരിക്കുകയാണ് ചെറുകിട പണിക്കാരും, കരാര്‍ പണികള്‍ ഏറ്റെടുത്തവരും
കുപ്പിയില്‍ ഇന്ധനം വാങ്ങാന്‍ പൊലീസിന്റെ സമ്മതപത്രം നിര്‍ബന്ധം; നീക്കം യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തെ തുടര്‍ന്ന്‌

തെന്മല: തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ പെട്രോളും ഡീസലും വാങ്ങുന്നതിലെ നിയമം കര്‍ശനമാക്കി കൊല്ലം പൊലീസ്. പെട്രോളും, ഡീസലും, കന്നാസുകളിലും കുപ്പികളിലും പമ്പുകളില്‍ നിന്നും ലഭിക്കണം എങ്കില്‍ പൊലീസിന്റെ കത്ത് നിര്‍ബന്ധമാക്കിയാണ് പുതിയ ഉത്തരവ്. 

ഇത് സംബന്ധിച്ച് പമ്പുടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. എന്നാല്‍ പൊലീസിന്റെ ഈ നിര്‍ദേശത്തില്‍ പെട്ടിരിക്കുകയാണ് ചെറുകിട പണിക്കാരും, കരാര്‍ പണികള്‍ ഏറ്റെടുത്തവരും. മണ്ണുമാന്തി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ക്കുള്ള ഇന്ധനം പമ്പുകളില്‍ നിന്നും കന്നാസുകളില്‍ വാങ്ങിപ്പോവുന്നവര്‍ക്ക് പൊലീസ് നിര്‍ദേശം തിരിച്ചടിയായി. 

ഇന്ധനം വാങ്ങുന്നതിന് അനുമതി പത്രം വാങ്ങുന്നതിനായി ദിവസവും പൊലീസ് സ്റ്റേഷനിലേക്ക് പോവേണ്ട അവസ്ഥയാണ്. ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാള്‍ ഉപയോഗിച്ച് മരം മുറിക്കുന്ന ജോലിക്കാര്‍ക്കും പൊലീസിന്റെ നടപടി ബുദ്ധിമുട്ട് തീര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com