കുമ്മനത്തെ 'സുമ്മന'മാക്കി ബിജെപി സ്ഥാനാർത്ഥി പട്ടിക

തിരുവനന്തപുരം ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെ 'സുമ്മനം' രാജശേഖരനാക്കി കേന്ദ്ര ബിജെപി സ്ഥാനാർഥി പട്ടിക
കുമ്മനത്തെ 'സുമ്മന'മാക്കി ബിജെപി സ്ഥാനാർത്ഥി പട്ടിക

കൊച്ചി: തിരുവനന്തപുരം ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെ 'സുമ്മനം' രാജശേഖരനാക്കി കേന്ദ്ര ബിജെപി സ്ഥാനാർഥി പട്ടിക. ഇന്ന് വൈകീട്ട് പുറത്തുവിട്ട 184 പേരുടെ പട്ടികയിൽ 101ാമനായ കുമ്മനം രാജശേഖരന്‍റെ പേരാണ് തെറ്റായി 'സുമ്മനം' രാജശേഖരൻ എന്നാക്കിയത്. 

ബിജെപി മൽസരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച കേരളത്തിലെ 14 മണ്ഡലങ്ങളിൽ 13 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്.പത്തനംതിട്ടയിൽ ഇപ്പോഴും തർക്കം തുടരുകയാണ്. അതേസമയം പത്തനംതിട്ടയിൽ പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ചതാണെന്നും വൈകുന്നതിന് പിന്നിൽ സാങ്കേതികം മാത്രമാണെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.

മറ്റ് സ്ഥാനാർഥികൾ: കാസർകോട് - രവീഷ് തന്ത്രി, കണ്ണൂർ - സി.കെ പത്മനാഭൻ, വടകര - വി.കെ സജീവൻ, കോഴിക്കോട് - കെ.പി പ്രകാശ് ബാബു, മലപ്പുറം - ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൊന്നാനി - വി.ടി രമ, പാലക്കാട് - സി. കൃഷ്ണകുമാർ, ചാലക്കുടി - എ.എൻ രാധാകൃഷ്ണൻ, എറണാകുളം - അൽഫോൺസ് കണ്ണന്താനം, ആലപ്പുഴ - കെ.എസ് രാധാകൃഷ്ണൻ, കൊല്ലം - കെ.വി സാബു, ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com