ഏപ്രില്‍ 12ന് വിഎസ് മലപ്പുറത്ത്: വടകരയും പൊന്നാനിയും ഒഴിവാക്കി പ്രചാരണം?

മറ്റൊരു മണ്ഡലം കൂടി ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ മത്സരിക്കുന്ന പൊന്നാനി മണ്ഡലത്തിന്റെ പേരും വിഎസിന്റെ  പ്രചാരണ പട്ടികയിലില്ല.
ഏപ്രില്‍ 12ന് വിഎസ് മലപ്പുറത്ത്: വടകരയും പൊന്നാനിയും ഒഴിവാക്കി പ്രചാരണം?

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന മണ്ഡലങ്ങളില്‍ നിന്ന് വടകരയും പൊന്നാനിയും ഒഴിവാക്കി വിഎസ് അച്ചുതാനന്ദന്‍. ഏപ്രില്‍ 12ന് മലപ്പുറത്തെത്തുന്ന വിഎസ് 13ന് കോഴിക്കോടെത്തി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സംസാരിക്കും. എന്നാല്‍ അടുത്ത മണ്ഡലമായ വടകര ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

മറ്റൊരു മണ്ഡലം കൂടി ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ മത്സരിക്കുന്ന പൊന്നാനി മണ്ഡലത്തിന്റെ പേരും വിഎസിന്റെ  പ്രചാരണ പട്ടികയിലില്ല. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലടക്കം അന്‍വറിനെതിരെ നേരത്തെ വിഎസ് നിലപാടെടുത്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊന്നാനിയിലും വിഎസ് പ്രചരണത്തിനെത്തിയേക്കില്ലെന്നാണ് സൂചന. 

ഏപ്രില്‍ ഒന്നിന് ആറ്റിങ്ങലിലും മൂന്നിന് കൊല്ലത്തും, ഏപ്രില്‍ ഏഴിന് തിരുവനന്തപുരത്തും എട്ടിന് പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലുമായി തെക്കന്‍ കേരളത്തില്‍ പ്രചാരണ പരിപാടികളില്‍ വിഎസ് പങ്കെടുക്കും. ഏപ്രില്‍ ഒന്‍പതിന് പത്തനംതിട്ടയില്‍ വീണ്ടും പ്രചാരണത്തിനെത്തും. 15ന് വീണ്ടും തിരുവനന്തപുരത്ത്, 18,19 തിയതികളില്‍ പാലക്കാടും 20ന് ആലത്തൂരുമാണ് പ്രചരണ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com