മോദിക്ക് വോട്ടുപിടിച്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് കോടതി കയറിയ പ്രേരണ കുമാരി; പൊളിച്ചടുക്കി ദേവസ്വം മന്ത്രി

മോദിക്ക് വോട്ടുപിടിച്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് കോടതി കയറിയ പ്രേരണ കുമാരി; പൊളിച്ചടുക്കി ദേവസ്വം മന്ത്രി
മോദിക്ക് വോട്ടുപിടിച്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് കോടതി കയറിയ പ്രേരണ കുമാരി; പൊളിച്ചടുക്കി ദേവസ്വം മന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും വോട്ടഭ്യർത്ഥനയുമായി ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം ആ​വ​ശ്യ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യി​ൽ കേ​സ്​ ന​ൽ​കി​യ പ്രേ​ര​ണ കു​മാ​രി രം​ഗത്ത്. ​ 12 വ​ർ​ഷം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തി പ്ര​വേ​ശ​ന​ത്തി​നാ​യി കേ​സ്​ ന​ൽ​കി​യ അ​ഞ്ചു യു​വ​തി​ക​ളി​ൽ ഒ​രാ​ളാ​യ പ്രേ​ര​ണ കു​മാ​രി ട്വി​റ്റ​റി​ൽ ബിജെ.പി​ക്കും ന​രേ​ന്ദ്ര മോ​ദി​ക്കും വോ​ട്ട​ഭ്യ​ർ​ഥി​ച്ച്​ ബിജെ​പി പ​താ​ക​യു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ വൈറലാണ്.

ആ​ർഎ​സ്എ​സു​മാ​യോ ബിജെപി​യു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞി​രു​ന്ന പ്രേ​ര​ണ​യു​ടെ ട്വി​റ്റ​ർ പേ​ജി​ൽ ബിജെപി ലീ​ഗ​ൽ സെ​ല്ലി​​ന്റെ സു​പ്രീം​കോ​ട​തി യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി, ബിജെ​പി​യു​ടെ പോ​ഷ​ക​സം​ഘ​ട​ന​യാ​യ പൂ​ർ​വാ​ഞ്ച​ൽ മോ​ർ​ച്ച​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ്​ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​താ​യും പ​ങ്കു​​വ​ച്ചി​ട്ടു​ണ്ട്.

പ്രേ​ര​ണ​ക്ക്​ ബിജെപി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ പാർട്ടി നേ​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം. ശ​ബ​രി​മ​ല കേ​സ്​ ന​ൽ​കി​യ​ത്​ സം​ഘ്​​പ​രി​വാ​റാ​ണെ​ന്ന​ത്​ തു​റ​ന്നു​പ​റ​യാ​നു​ള്ള മ​ര്യാ​ദ ബിജെപി. കാ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി. പ്രേ​ര​ണ​​യു​ടെ ട്വി​റ്റ​ർ പേ​ജ്​ അ​ട​ക്കം പ​ങ്കു​വെ​ച്ചാ​ണ്​ ക​ട​കം​പ​ള്ളി​യു​ടെ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്.
 
ബി ജെ പി നേതൃനിരയില്‍ പെട്ട പ്രേരണാ കുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. അവരുടെ ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ പ്രേരണാ കുമാരി തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും കേസ് കൊടുക്കാന്‍ തയ്യാറായില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. അന്ന് മുങ്ങിയ പ്രേരണാ കുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com