എഴുത്തുകാരന്‍ അഷ്‌റഫ് ആഡൂര്‍ അന്തരിച്ചു

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി അബോധാവസ്ഥയില്‍ ആയിരുന്നു.
എഴുത്തുകാരന്‍ അഷ്‌റഫ് ആഡൂര്‍ അന്തരിച്ചു

കണ്ണൂര്‍: എഴുത്തുകാരനും കഥാകൃത്തുമായ അഷ്‌റഫ് ആഡൂര്‍ (48)അന്തരിച്ചു. കണ്ണൂര്‍ കാടാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി അബോധാവസ്ഥയില്‍ ആയിരുന്നു.

 അദ്ദേഹത്തിന്റെ കഥകള്‍ സമാഹരിച്ച് ' അഷ്‌റഫ് ആഡൂരിന്റെ
തെരഞ്ഞെടുത്ത കഥകള്‍' എന്ന പേരില്‍ സുഹൃത്തുക്കള്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com