'കേരളത്തിലെ അമേഠി'; നിറം മാറാത്ത കോണ്‍ഗ്രസ് കോട്ട: വയനാട്

ഒരിക്കലും നിറം മാറില്ലെന്ന് കോണ്‍ഗ്രസിന് അത്രമേല്‍ ഉറപ്പുള്ള മണ്ഡലമാണ് വയനാട്.  
'കേരളത്തിലെ അമേഠി'; നിറം മാറാത്ത കോണ്‍ഗ്രസ് കോട്ട: വയനാട്


രിക്കലും നിറം മാറില്ലെന്ന് കോണ്‍ഗ്രസിന് അത്രമേല്‍ ഉറപ്പുള്ള മണ്ഡലമാണ് വയനാട്. ആ ഉറപ്പിന്റെ ബലത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ രണ്ടാം മണ്ഡലമായി വയനാടിനെ തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന, കോണ്‍ഗ്രസിന് ഉറച്ച വേരോട്ടമുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി, തേനി പ്രദേശങ്ങളും കര്‍ണാടകയിലെ ചാമരാജ് നഗറുമായും അടുത്തു കിടക്കുന്ന പ്രദേശമാണ് വയനാട്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല. ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ മൂന്നെണ്ണവും സംവരണം. മണ്ഡലത്തില്‍ ഭൂരിഭാഗവും മലയോര പ്രദേശങ്ങള്‍.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നുകിടക്കുകയാണ് വനയനാട് മണ്ഡലം. മണ്ഡലം രൂപീകൃതമായ 2009ല്‍ എംഐ ഷാനവാസിനെ 1,53,493 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടുകാര്‍ വരവറിയിച്ചത്. മൂന്ന് ജില്ലകളിലെയും യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയാണ് മണ്ഡലം രൂപീകരിച്ചിരിക്കുന്നത്.കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നിന്നും തമിഴ്‌നാട് അതിര്‍ത്തിയായ ഗൂഡല്ലൂരില്‍ നിന്നും തുടങ്ങുന്ന മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും കര്‍ഷകരും കുടിയേറ്റ കര്‍ഷകരാണ്. 

പക്ഷേ 2014ല്‍ യുഡിഎഫ് ക്യാമ്പിനെ വയനാട് ഞെട്ടിച്ചു. ഷാനവാസിന്റെ ഭൂരിപക്ഷം 20,870ആയി കുറച്ചു. എംഐ ഷാനവാസിന്റെ വിയോഗത്തിന്‌ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ രംഗത്തിറങ്ങുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം പിപി സുനീര്‍.

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി. കല്‍പ്പറ്റ, തുരുവമ്പാടി, നിലമ്പൂര്‍ ഏറനാട്, വണ്ടൂര്‍ എന്നിവയാണ് മണ്ഡലത്തിന് കീഴിലുള്ള നിയസമഭ മണ്ഡലങ്ങള്‍. രണ്ട് മണ്ഡലങ്ങളൊഴിച്ച് ബാക്കിയെല്ലാം കടുത്ത യുഡിഎഫ് കോട്ടകളായി നിലകൊണ്ടു. സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിരാളി. മാനന്തവാടി(56285) സുല്‍ത്താന്‍ബത്തേരി(63165) എന്നിവിടങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് മുന്‍കൈ നേടാന്‍ സാധിച്ചത്. കല്‍പ്പറ്റ(53383), തിരുവമ്പാടി(49349), ഏറനാട്(56566), നിലമ്പൂര്‍(55403) വണ്ടൂര്‍(60249) എന്നിവ വലത് കോട്ടകളായി നിന്നു.

2016 നിയമസഭ തെരഞ്ഞെടുപ്പ്

കല്‍പ്പറ്റ, മാനന്തവാടി, തിവുമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ ബാക്കി മൂന്നെണ്ണം യുഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ച് എന്‍ഡിഎയ്ക്ക് ഒപ്പം പോയ സികെ ജാനു ഇത്തവണ എല്‍ഡിഎഫിനെ പുറത്തു നിന്ന് പിന്തുണയ്ക്കുന്നു. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, മുക്കം നഗരസഭകളും എല്‍ഡിഎഫനൊപ്പം. ആകെയുള്ള അമ്പത് ഗ്രാമപഞ്ചായത്തുകളില്‍ 29എണ്ണവും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നു എന്നത് ഇടത് പക്ഷത്തിന് ആത്മബലം വര്‍ദ്ധിപ്പിക്കുന്നു. 


ആകെ വോട്ടര്‍മാര്‍: 13,25788
സ്ത്രീ വോട്ടര്‍മാര്‍: 6,7002
പുരുഷ വോട്ടര്‍മാര്‍: 6,55786

വോട്ടുനില(2014)
എംഐ ഷാനവാസ്(കോണ്‍ഗ്രസ്) 3,77,035
സത്യന്‍ മൊകേരി (സിപിഐ) 2,56,165
ആര്‍ രശ്മില്‍നാഥ്(ബിജെപി)80,752
ഭൂരിപക്ഷം: 20,870

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com