തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഏഴാംമൂഴിയില്‍ തടത്തരിക്ക് ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ വെട്ടിക്കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ീടിനു സമീപം പാത്രം കഴുകുന്നതിനിടെയാണ് ശിവാനന്ദന്‍ നിര്‍മലയെ വെട്ടിക്കൊലപ്പെടുത്തിയത്.

ഏഴു വര്‍ഷമായി ശിവാനന്ദന്‍ നിര്‍മലയുമായി പിണങ്ങി കഴിയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചു. അടുത്തിടെ രണ്ടാംഭാര്യയെ ഉപേക്ഷിച്ച് ഇയാള്‍ നിര്‍മലയുടെ വീടിനു സമീപം താമസം തുടങ്ങി. ഇതിനിടെ വീണ്ടും നിര്‍മലയും ശിവാനന്ദനും വഴക്കിടാറുണ്ടായിരുന്നു. 

നിര്‍മലയെ കൊലപ്പെടുത്തിയശേഷം ആസിഡ് കഴിച്ചാണ് ശിവാനന്ദന്‍ ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിലായ ശിവാനന്ദനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com