മലപ്പുറം എ ആർ ക്യാമ്പിലെ  ആറ് പൊലീസുകാർക്ക് എച്ച് വണ്‍ എൻ വണ്‍ 

കണ്ണൂരിൽ തെരഞ്ഞെടുപ്പു ജോലികൾക്ക് പോയ പൊലീസുകാർ മടങ്ങിയെത്തിയ ശേഷമാണ് ക്യാമ്പിൽ പനിബാധ ഉണ്ടായത്
മലപ്പുറം എ ആർ ക്യാമ്പിലെ  ആറ് പൊലീസുകാർക്ക് എച്ച് വണ്‍ എൻ വണ്‍ 

മലപ്പുറം: മലപ്പുറം പാണ്ടിക്കാടുള്ള എ ആർ ക്യാമ്പിലെ ആറ് പൊലീസുകാർക്ക് എച്ച് വണ്‍ എൻ വണ്‍ പനി സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പു ജോലികൾക്ക് പോയ പൊലീസുകാർ മടങ്ങിയെത്തിയ ശേഷമാണ് ക്യാമ്പിൽ പനിബാധ ഉണ്ടായത്. 

ക്യാമ്പിലെ നൂറോളം പൊലീസുകാർക്ക് പനി പിടിപെട്ടതോടെ സാമ്പിളുകൾ മണിപ്പാലിലേക്ക് അയച്ചു പരിശോധിക്കുകയായിരുന്നു. ഇതിലാണ് ആറ് പേർക്ക് എച്ച് വണ്‍ എൻ വണ്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com