നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി വൈകരുത്; സമയബന്ധിതമായി നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് ചീഫ് സെക്രട്ടറി

നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടഫി സര്‍ക്കുലര്‍ ഇറക്കി
നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി വൈകരുത്; സമയബന്ധിതമായി നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയുമായി ചീഫ് സെക്രട്ടറി. നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടഫി സര്‍ക്കുലര്‍ ഇറക്കി. 

നിയമസഭാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പല വകുപ്പുകളും മറുപടി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് ചീഫ് സെക്രട്ടറിയുടെ നടപടി വരുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വിദേശയാത്രാ വിവരങ്ങള്‍, ശബരിമലയിലെ സ്ത്രീ പ്രവേശന ഉത്തരവിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളുടെ വിശദാംശങ്ങള്‍, കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മുകാരായ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിലെ മാനദണ്ഡം, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പിന്‍വലിച്ച ക്രിമിനല്‍ കേസുകള്‍ എന്നിങ്ങനെ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയിട്ടില്ലെന്നാണ് പരാതി. 

13ാം നിയമസഭ സമ്മേളനത്തില്‍ 50 ചോദ്യങ്ങള്‍ക്കും, 14ാം നിയമസഭാ സമ്മേളനത്തില്‍ 77 ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരം നല്‍കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.ധനകാര്യം, നിയമം, ആഭ്യന്തര വകുപ്പുകളാണ് മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് എന്നാണ് കത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com