അനധികൃത റിസോര്‍ട്ടില്‍ ലഹരിവിരുന്ന്: കേരളത്തില്‍ നിന്നുള്ള 150ഓളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കോളജ് വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അനധികൃത റിസോര്‍ട്ടില്‍ ലഹരിവിരുന്ന്: കേരളത്തില്‍ നിന്നുള്ള 150ഓളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പൊള്ളാച്ചി: പൊള്ളാച്ചിയിലെ അനധികൃത റിസോര്‍ട്ടില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നുള്ള 150ഓളം വിദ്യാര്‍ത്ഥികളും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. 

തമിഴ്‌നാട് പൊലീസ് നടത്തിയ റെയ്ഡില്‍ മദ്യവും ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്. പൊള്ളാച്ചിക്ക് സമീപം സേത്തുമടയിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. തമിഴ്‌നാട് പൊലീസ് റിസോര്‍ട്ട് സീല്‍ ചെയ്തു. 

കോളജ് വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത് സമൂഹമാധ്യമ കൂട്ടായ്മ വഴിയാണെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com