നീറ്റ് പരീക്ഷ ഇന്ന് ; ഹീൽ ചെരുപ്പും മുഴുവൻ കൈയ്യുള്ള വസ്ത്രങ്ങളും പാടില്ല, പരീക്ഷയെഴുതാൻ 15 ലക്ഷം വിദ്യാർത്ഥികൾ 

ന്നിങ്ങനെ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതൻ തയ്യാറെടുക്കുന്നത്. 
നീറ്റ് പരീക്ഷ ഇന്ന് ; ഹീൽ ചെരുപ്പും മുഴുവൻ കൈയ്യുള്ള വസ്ത്രങ്ങളും പാടില്ല, പരീക്ഷയെഴുതാൻ 15 ലക്ഷം വിദ്യാർത്ഥികൾ 

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ (നീറ്റ്) ഇന്ന് . ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന പരീക്ഷ വൈകുന്നേരം അഞ്ച് മണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്താകമാനമായി 15.19 ലക്ഷത്തോളം കുട്ടികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതൻ തയ്യാറെടുക്കുന്നത്. 

ഒരു ചോദ്യത്തിന് നാല് മാർക്കാണ്. തെ​റ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. 720 മാർക്കിന്റെ പരീക്ഷയിൽ മൊത്തം 180 ചോദ്യങ്ങളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 വീതവും ബയോളജിയിൽ 90 ചോദ്യവുമാണ് ഉണ്ടാവുക. ജൂൺ 5ന് ഫലം പ്രസിദ്ധീകരിക്കും. 

ദേശീയ പരീക്ഷാ ഏജൻസിയുടെ വെബ്‌സൈ​റ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ഹാൾടിക്ക​റ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾ ടിക്ക​റ്റിലുള്ള അതേ ഫോട്ടോയും കൈവശം വേണം. ഒന്നരയ്ക്ക് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഡ്രസ് കോഡ് കൃത്യമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങൾ, ഹീൽ കുറഞ്ഞ ചെരുപ്പുകൾ എന്നിവ ഉപയോഗിക്കണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com