ഏറ്റവും കൂടുതൽ കുടിച്ചത് പ്രളയ കാലത്ത്; കഴിഞ്ഞ വർഷത്തെ മദ്യ വിൽപ്പനയിൽ റെക്കോർഡ്

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന. 14508 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം വിറ്റുപോയത്
ഏറ്റവും കൂടുതൽ കുടിച്ചത് പ്രളയ കാലത്ത്; കഴിഞ്ഞ വർഷത്തെ മദ്യ വിൽപ്പനയിൽ റെക്കോർഡ്

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന. 14508 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം വിറ്റുപോയത്. പ്രളയത്തില്‍ മുങ്ങിയ ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതൽ മദ്യം വിൽക്കപ്പട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പ്രളയ കാലത്ത് മാത്രം 1264 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ബിവറേജസ് കോര്‍പറേഷന്‍റേയും കണ്‍സ്യൂമര്‍ ഫെഡിന്‍റേതുമുള്‍പ്പെടെയുള്ള ഔട്‌ലെറ്റുകള്‍ വഴിയും ബാറുകളിലും കൂടി ആകെ വിറ്റഴിച്ച 14508 കോടി രൂപയുടെ മദ്യത്തിൽ നിന്ന് സംസ്ഥാനത്തിനു കിട്ടിയ നികുതി വരുമാനം12424 കോടി രൂപയാണ്. അതായത് സംസ്ഥാനത്തിന്‍റെ ആകെ നികുതി വരുമാനത്തിന്‍റെ 23 ശതമാനമാണ് മദ്യത്തിലൂടെ ഖജനാവിലേക്കെത്തിയത്.

തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇത് 11024 കോടി രൂപയായിരുന്നു. വിറ്റ മദ്യത്തിന്‍റെ അളവിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 216.34 ലക്ഷം കേസ് മദ്യമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ എട്ട് ലക്ഷം കേസുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അധികം വിറ്റത്. പൂട്ടികിടന്ന ബാറുകള്‍ സ്റ്റാര്‍ പദവി മാറ്റി തുറന്നതോടെയാണ് മദ്യ വില്‍പനയില്‍ കുതിച്ചു ചാട്ടമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com