ഐഎസ് റിക്രൂട്ട്: മലയാളിയെ ചോദ്യം ചെയ്യല്‍ തുടരുന്നു;  കൂടുതല്‍ അറസ്റ്റുണ്ടായേക്കും

ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിമിനു കേരളത്തില്‍ അനുയായികളുണ്ടെന്ന നിഗമനത്തിലാണു തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് എന്‍ഐഎ 8 പേരെ കസ്റ്റഡിയിലെടുത്തത്
ഐഎസ് റിക്രൂട്ട്: മലയാളിയെ ചോദ്യം ചെയ്യല്‍ തുടരുന്നു;  കൂടുതല്‍ അറസ്റ്റുണ്ടായേക്കും

കൊച്ചി: ഭീകരസംഘടനയായ ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തിയെന്ന കേസില്‍ കൊല്ലം വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസലിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഖത്തറിലായിരുന്ന ഫൈസലിനെ ബന്ധുക്കളുടെ സഹകരണത്തോടെ നാട്ടിലേക്കു വിളിച്ചു വരുത്തിയാണു ചോദ്യം ചെയ്യുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല.

ശ്രീലങ്കയില്‍ ഏപ്രില്‍ 21നുണ്ടായ സ്‌ഫോടന പരമ്പരയോടെയാണ് ഐഎസ് റിക്രൂട്‌മെന്റ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഊര്‍ജിതമാക്കിയത്. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിമിനു കേരളത്തില്‍ അനുയായികളുണ്ടെന്ന നിഗമനത്തിലാണു തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് എന്‍ഐഎ 8 പേരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ പാലക്കാട് അക്ഷയ നഗര്‍ റിയാസ് അബൂബക്കറിന്റെ (29) ചോദ്യം ചെയ്യലും കസ്റ്റഡിയില്‍ തുടരുകയാണ്.

ഫൈസലിനു പുറമേ കാസര്‍കോട് കളിയങ്ങാട് പള്ളിക്കല്‍ മന്‍സിലില്‍ പി.എ. അബൂബക്കര്‍ സിദ്ദീഖ്, കാസര്‍കോട് എരുത്തുംകടവ് വിദ്യാനഗര്‍ സിനാന്‍ മന്‍സിലില്‍ അഹമ്മദ് അരാഫത്ത് എന്നിവരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ സ്വാധീനവലയത്തിലായിരുന്നു 4 പേരുമെന്നാണ് എന്‍ഐഎയുടെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com