മുമ്പെങ്ങുമില്ലാത്ത പ്രതിഷേധം ഇപ്പോഴെങ്ങനെ ഉണ്ടായി; ടവര്‍ ശാന്തിവനത്തിന് നടുവിലൂടെ തന്നെ; വേണമെങ്കില്‍ കോടതിയെ സമീപിക്കൂ: എംഎം മണി

മുമ്പെങ്ങുമില്ലാത്ത പ്രതിഷേധം ഇപ്പോഴെങ്ങനെ ഉണ്ടായി - ടവര്‍ ശാന്തിവനത്തിന് നടുവിലൂടെ തന്നെ - വേണമെങ്കില്‍ കോടതിയെ സമീപിക്കൂ: എംഎം മണി
മുമ്പെങ്ങുമില്ലാത്ത പ്രതിഷേധം ഇപ്പോഴെങ്ങനെ ഉണ്ടായി; ടവര്‍ ശാന്തിവനത്തിന് നടുവിലൂടെ തന്നെ; വേണമെങ്കില്‍ കോടതിയെ സമീപിക്കൂ: എംഎം മണി

കൊച്ചി: വടക്കന്‍ പറവൂരിലെ ശാന്തിവനത്തിനു നടുവിലൂടെയുളള കെഎസ്ഇബി ടവര്‍ നിര്‍മാണം പുനപരിശോധിക്കില്ലെന്നാവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എംഎം മണി . പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് ശാന്തിവനത്തിന്റെ നശീകരണത്തിന് വഴിവച്ചതെന്ന് വിഎം സുധീരന്‍ പറഞ്ഞു

ശാന്തിവനം സംരക്ഷണത്തിനായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ പദ്ധതിക്കെതിരെ അക്കാലത്തൊന്നും ഇല്ലാത്ത പ്രതിഷേധം ഇപ്പോഴെങ്ങനെ ഉണ്ടായിെയന്നാണ് മന്ത്രിയുടെ ചോദ്യം. ഹൈക്കോടതി പോലും പദ്ധതിക്കനുകൂലമായ നിലപാടാണെടുത്തതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പദ്ധതിയുടെ പേരില്‍ പറവൂരിലെയും വൈപ്പിനിലെയും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ശാന്തിവനം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പറഞ്ഞു. പദ്ധതിക്കെതിരെ മുമ്പ് എതിര്‍പ്പുയര്‍ത്തിയില്ലെന്ന വൈദ്യുതി മന്ത്രിയുടെ വാദം തെറ്റാണെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തില്‍ ശാന്തിവനം സംരക്ഷണത്തിനായുളള സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com