വ്യക്തികൾക്കുണ്ടാകുന്ന നാശം നോക്കിയാൽ നാട്ടിൽ വികസനം വരില്ല; ശാന്തിവനം പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് മന്ത്രി എം എം മണി

ഉടമസ്ഥ നൽകിയ പരാതിയിൽ കോടതി വേണ്ട തീരുമാനം എടുക്കട്ടെ. അതുവരെ പണി നിർത്തിവയ്ക്കുന്നത് കെഎസ്ഇബിയെ സംബന്ധിച്ച് പ്രാവർത്തികമായ കാര്യമല്ലെന്നും മന്ത്രി
വ്യക്തികൾക്കുണ്ടാകുന്ന നാശം നോക്കിയാൽ നാട്ടിൽ വികസനം വരില്ല; ശാന്തിവനം പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: ശാന്തിവനത്തിലൂടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറാൻ കെഎസ്ഇബിക്ക് സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. പ്രവർത്തനങ്ങൾ തുടരുമെന്നും നിലപാടിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വ്യക്തികൾക്കുണ്ടാകുന്ന നാശം പരി​ഗണിക്കാൻ ആരംഭിച്ചാൽ നാട്ടിൽ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാന്തിവനത്തിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ ഉടമസ്ഥ നൽകിയ പരാതിയിൽ കോടതി വേണ്ട തീരുമാനം എടുക്കട്ടെ. അതുവരെ പണി നിർത്തിവയ്ക്കുന്നത് കെഎസ്ഇബിയെ സംബന്ധിച്ച് പ്രാവർത്തികമായ കാര്യമല്ലെന്നും മന്ത്രി ആവർത്തിച്ചു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട പദ്ധതിക്കെതിരെ ഇപ്പോഴല്ല പ്രതിഷേധിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com