സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത ; തിരമാലകള്‍ രണ്ടു മീറ്റര്‍ വരെ ഉയരും ; തീരത്ത് ജാഗ്രതാനിര്‍ദേശം

ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത ; തിരമാലകള്‍ രണ്ടു മീറ്റര്‍ വരെ ഉയരും ; തീരത്ത് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രണ്ട് മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം.

ഈ സാഹചര്യത്തില്‍ മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com