'എന്റെ മകള്‍ അത്രയ്ക്ക് കഷ്ടപ്പെട്ടു, ആലത്തൂർ തിരിച്ചറിഞ്ഞു'; കണ്ണുനിറഞ്ഞ് രമ്യഹരിദാസിന്റെ അമ്മ

ഈ വിജയം എന്റെ മകള്‍ക്ക് ആലത്തൂരുകാര്‍ നല്‍കിയ സ്‌നേഹസമ്മാനം'  രാധ സന്തോഷത്തോടെ പറഞ്ഞു
'എന്റെ മകള്‍ അത്രയ്ക്ക് കഷ്ടപ്പെട്ടു, ആലത്തൂർ തിരിച്ചറിഞ്ഞു'; കണ്ണുനിറഞ്ഞ് രമ്യഹരിദാസിന്റെ അമ്മ

പാലക്കാട്: ആലത്തൂരിൽ ചരിത്രവിജയം നേടിയപ്പോൾ സന്തോഷം അലതല്ലുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യഹരിദാസിന്റെ വീട്ടിലും.
 'എന്റെ മോളെ സഹായിച്ച എല്ലാവര്‍ക്കും ആയിരം നന്ദി.'  രമ്യയുടെ അമ്മ രാധ ഹരിദാസ് പറഞ്ഞു.

വിജയിച്ച ശേഷം രമ്യ മാധ്യമങ്ങളെ കാണുന്ന രംഗം നാട്ടുകാര്‍ക്കൊപ്പം രാധയും ടിവിയില്‍ കണ്ടു. 'കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ....' എന്ന ഗാനം രമ്യ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആലപിക്കുന്നതു കണ്ടപ്പോള്‍ രാധയുടെ കണ്ണുകള്‍ നിറഞ്ഞു. 'ഈ വിജയം എന്റെ മകള്‍ക്ക് ആലത്തൂരുകാര്‍ നല്‍കിയ സ്‌നേഹസമ്മാനം'  രാധ സന്തോഷത്തോടെ പറഞ്ഞു.

എന്റെ ചേച്ചി എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടണമെന്ന് അമ്മാവന്റെ മകള്‍ ഒന്നാം ക്ലാസുകാരി അക്ഷത കൃഷ്ണന്‍ കഴിഞ്ഞ ദിവസം രമ്യയോടു ഫോണില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആ പറച്ചില്‍ പൊന്നായെന്നും അമ്മ രാധ അക്ഷതയെ ചേര്‍ത്തു പിടിച്ചു പറഞ്ഞു. 'അവള്‍ അര്‍ഹിച്ചതാണു വിജയം. അത്രയ്ക്ക് കഷ്ടപ്പെട്ടു എന്റെ മകള്‍. അത് ആലത്തൂര്‍ തിരിച്ചറിഞ്ഞു'   രമ്യയെ സ്വന്തം മകളായും സഹോദരിയായും കണ്ട ആലത്തൂരുകാര്‍ക്കു നന്ദി പറയുകയാണ് രമ്യയുടെ കുടുംബം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com