രമ്യ പാർലമെന്റിൽ എത്തുന്നത് അപൂർവ ബഹുമതിയുമായി; മൂന്നു പതിറ്റാണ്ടിന് ഇപ്പുറം കേരളത്തിൽ നിന്ന് കോൺ​ഗ്രസിന്റെ വനിതാ പ്രതിനിധി 

കോൺ​ഗ്രസ് പാർട്ടിക്ക് 28വർഷത്തിന് ശേഷം സംസ്ഥാനത്ത് നിന്ന് കിട്ടിയ ആദ്യ വനിത എം പി കൂടിയാണ് രമ്യഹരിദാസ്
രമ്യ പാർലമെന്റിൽ എത്തുന്നത് അപൂർവ ബഹുമതിയുമായി; മൂന്നു പതിറ്റാണ്ടിന് ഇപ്പുറം കേരളത്തിൽ നിന്ന് കോൺ​ഗ്രസിന്റെ വനിതാ പ്രതിനിധി 

കൊ​ച്ചി: ഇടതുകോട്ടയായ ആലത്തൂരിൽ സിപിഎമ്മിന് കനത്ത പ്രഹരമേൽപ്പിച്ച് വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഈ ദിവസങ്ങളിൽ ഏറ്റവുമധികം വാർത്തകളിൽ ഇടം നേടിയ ആളുകളിൽ ഒരാളാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇടതുകോട്ട തകർത്തു എന്നതിലുപരി മറ്റു ചില നേട്ടങ്ങൾ കൂടി ഇത്തവണ കേരളത്തിൽ നിന്നുളള ഏക വനിത എംപി കൂടിയായ രമ്യ ഹരിദാസിന് അവകാശപ്പെട്ടതാണ്. കോൺ​ഗ്രസ് പാർട്ടിക്ക് 28വർഷത്തിന് ശേഷം സംസ്ഥാനത്ത് നിന്ന് കിട്ടിയ ആദ്യ വനിത എം പി കൂടിയാണ് രമ്യഹരിദാസ്. 

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ര​ണ്ടു​ത​വ​ണ പാ​ർ​ല​മെന്റിലെത്തിയ സാ​വി​ത്രി ല​ക്ഷ്മ​ണ​നാ​ണ് ഇ​വ​രു​ടെ മു​ൻ​ഗാ​മി. 1989ൽ ​സിപിഎ​മ്മി​ലെ സി ഒ പൗലോസിനെയും 1991ൽ ​എ ​പി  കു​ര്യ​നെ​യും തോ​ൽ​പി​ച്ചാ​ണ് അ​വ​ർ ച​രി​ത്ര​വ​നി​ത​യാ​യ​ത്. 2008ലെ ​മ​ണ്ഡ​ലം പു​നഃ​ക്ര​മീ​ക​ര​ണ​ത്തോ​ടെ ചാ​ല​ക്കു​ടി മ​ണ്ഡ​ല​മാ​യി മാ​റി​യ മു​കു​ന്ദ​പു​ര​മാ​യി​രു​ന്നു സാ​വി​ത്രി​യു​ടെ ത​ട്ട​കം.

ഇ​വ​ർ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സി​ലെ വ​നി​ത​നേ​താ​ക്ക​ൾ പ​ല​രും ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു വി​ധി. 1996ൽ ​അ​ന്ന​ത്തെ ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ൽ സി പി ​എ​മ്മി​ലെ എ​സ് അ​ജ​യ​കു​മാ​റി​നെ​തി​രെ പോ​രാ​ടി​യ കെ കെ  വി​ജ​യ​ല​ക്ഷ്മി, 1999ലെ​യും 2004ലെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം ടി പ​ത്മ (പാ​ല​ക്കാ​ട്, വ​ട​ക​ര), 2004ൽ ​കെ എ  തു​ള​സി (ഒ​റ്റ​പ്പാ​ലം), പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ (മു​കു​ന്ദ​പു​രം), 2009ൽ ​കാ​സ​ർ​കോ​ട്ട്​ മ​ത്സ​രി​ച്ച ഷാ​ഹി​ദ ക​മാ​ൽ, 2014ൽ ​അ​ഡ്വ ബി​ന്ദു കൃ​ഷ്ണ(​ആ​റ്റി​ങ്ങ​ൽ), ഷീ​ബ (ആ​ല​ത്തൂ​ർ) എ​ന്നി​വ​രാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി മ​ത്സ​രി​ച്ച് തോ​റ്റ​ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com