ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ന്യൂനപക്ഷങ്ങള്‍ : വെള്ളാപ്പള്ളി നടേശന്‍

ന്യൂനപക്ഷങ്ങള്‍ കേരള രാഷ്ട്രീയം ഹൈജാക്ക് ചെയ്‌തെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു
ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ന്യൂനപക്ഷങ്ങള്‍ : വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി : കേരളത്തില്‍ ഇടതുപക്ഷം തോല്‍ക്കാനും കോണ്‍ഗ്രസ് ജയിക്കാനും കാരണം ന്യൂനപക്ഷങ്ങളാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തരുതെന്ന് ചിന്തിക്കുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് കോണ്‍ഗ്രസിന്റെ ജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ന്യൂനപക്ഷങ്ങള്‍ കേരള രാഷ്ട്രീയം ഹൈജാക്ക് ചെയ്‌തെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇടുക്കി ജില്ലയിലെ എന്‍ ആര്‍ സിറ്റിയില്‍ ശ്രീനാരായണ ധര്‍മ്മ വിചാരയജ്ഞത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com