വരുന്നു 'വാട്ടർ ബസ്'; കരയിലും വെള്ളത്തിലും ഓടും

ആഡംബര ബോട്ടുകൾക്ക് പിന്നാലെ ജല ​ഗതാ​ഗത വകുപ്പ് കരയിലും വെള്ളത്തിലും ഓടിക്കാൻ കഴിയുന്ന 'വാട്ടർ ബസ്' സർവീസ് തുടങ്ങുന്നു
വരുന്നു 'വാട്ടർ ബസ്'; കരയിലും വെള്ളത്തിലും ഓടും

പൂച്ചാക്കൽ: ആഡംബര ബോട്ടുകൾക്ക് പിന്നാലെ ജല ​ഗതാ​ഗത വകുപ്പ് കരയിലും വെള്ളത്തിലും ഓടിക്കാൻ കഴിയുന്ന 'വാട്ടർ ബസ്' സർവീസ് തുടങ്ങുന്നു. പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയാക്കി റിപ്പോർട്ട് രണ്ടാഴ്ച മുൻപ് സർക്കാരിന് സമർപ്പിച്ചു. 

ആദ്യ ഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ ഉൾനാടൻ ജല പാതയിൽ വടക്കൻ പ്രദേശമായ പെരുമ്പളം, പാണാവള്ളി, തവണക്കടവ്, വൈക്കം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യിലെ ഷിപ് ടെക്നോളജി വിഭാ​ഗം അധ്യാപകൻ ഡോ. സിബി സുധീന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

സംസ്ഥാനത്ത് തന്നെ പുതിയ പദ്ധതിയായതിനാൽ ചെലവും സാങ്കേതിക വശങ്ങളും നിയമ വശങ്ങളും വിലയിരുത്തുന്നതിന്റെ റിപ്പോർട്ട് സർക്കാരിന്റെ ടെക്നിക്കൽ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ അനുമതി കൂടി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജല ​ഗതാ​ഗത വകുപ്പിന്റെ തീരുമാനം. 

വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ട് വാട്ടർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പ്രളയമുണ്ടായപ്പോൾ പല മേഖലകളിലും രക്ഷാപ്രവർത്തനത്തിന് ജല ​ഗതാ​ഗത വകുപ്പിന്റെ സർവീസ് ബോട്ടുകളും ആംബുലൻസ് ബോട്ടുകളും പ്രയോജനപ്പെടുത്തിയിരുന്നു. ആലപ്പുഴയിലെ പ്രത്യേകത കണക്കിലെടുത്താണ് ജില്ലയിൽ ആദ്യം വാട്ടർ സർവീസിനുള്ള പഠനം നടത്തിയത്. വാട്ടർ ബസിൽ വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com