കൊല്ലത്ത് പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെ; ന്യൂമോണിയ ബാധിച്ച പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി 

സംസ്ഥാനത്തെ വീണ്ടും ഞെട്ടിച്ച് ദുര്‍മന്ത്രവാദത്തിന് ഒരു ഇരകൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: സംസ്ഥാനത്തെ വീണ്ടും ഞെട്ടിച്ച് ദുര്‍മന്ത്രവാദത്തിന് ഒരു ഇരകൂടി. കൊല്ലത്ത് പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയെന്ന് പൊലീസ് പറയുന്നു. 

ഏപ്രില്‍ 12 ന് തിരുനെല്‍വേലിയില്‍ വച്ചാണ് സംഭവം.ന്യൂമോണിയ ബാധിച്ച പതിനാറുകാരിയെ ചികിത്സിപ്പിക്കുന്നതിന് പകരം മന്ത്രവാദത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി നൗഷാദും കുട്ടിയുടെ പിതൃസഹോദരിമാരും അറസ്റ്റിലായി. നേരത്തെ പീഡനക്കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലും ദുര്‍മന്ത്രവാദം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. വീട്ടില്‍ സ്ഥിരമായി മന്ത്രവാദം നടത്തിയിരുന്നതായി ആത്മഹത്യാക്കുറിപ്പിലുടെയാണ് പുറംലോകം അറിഞ്ഞത്. മന്ത്രവാദിയുടെ വാക്കുകേട്ട് ബന്ധുക്കള്‍ ഉപദ്രവിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു ദുര്‍മന്ത്രവാദത്തിന്റെ കഥ പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com