ചാലക്കുടിയിൽ കാറിന് നേരെ കല്ലേറ് ; സ്ത്രീകളടക്കം രക്ഷപെട്ടത് തലനാരിഴയ്ക്ക്

കുടുംബവുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചാലക്കുടി സ്വദേശി ചന്ദ്രബാബുവിന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്.  
ചാലക്കുടിയിൽ കാറിന് നേരെ കല്ലേറ് ; സ്ത്രീകളടക്കം രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇരിങ്ങാലക്കുട : ചാലക്കുടിയിൽ കാറിന് നേരെ കല്ലേറ്. ഗോൾഡൻ ന​ഗർ കനാൽ റോഡിൽ വച്ച് സന്ധ്യയ്ക്കാണ് ആക്രമണം ഉണ്ടായത്. കുടുംബവുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചാലക്കുടി സ്വദേശി ചന്ദ്രബാബുവിന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്.  പ്രദേശവാസിയായ മണിയാണ് കല്ലെറിഞ്ഞതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. 

കല്ലേറിൽ കാറിന്റെ പുറകുവശത്തെ ചില്ല് പൂർണമായും തകർന്നു. കാറിൽ യാത്ര ചെയ്തിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com