ജയിലില്‍നിന്നു പുറത്തിറങ്ങിയ അമ്മയും മര്‍ദിച്ചു, അമ്മയുടെ ആണ്‍സുഹൃത്തിന്റെ മര്‍ദനമേറ്റ കുട്ടിക്കു വീണ്ടും മര്‍ദനം

ജയിലില്‍നിന്നു പുറത്തിറങ്ങിയ അമ്മയും മര്‍ദിച്ചു, അമ്മയുടെ ആണ്‍സുഹൃത്തിന്റെ മര്‍ദനമേറ്റ കുട്ടിക്കു വീണ്ടും മര്‍ദനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: അമ്മയുടെ ആണ്‍സുഹൃത്തില്‍നിന്നു മര്‍ദനമേറ്റ കുട്ടിക്ക്, ഇതേ കേസില്‍ ജയിലിലായ അമ്മയില്‍നിന്നും മര്‍ദനം. കുട്ടിയുടെ മൊഴിയാണ് ജയിലിലാവാന്‍ കാരണമെന്ന പേരില്‍ പുറത്തിറങ്ങിയ അമ്മ മര്‍ദിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ഉപ്പുതറയിലെ കുട്ടിയാണ് വീണ്ടും മര്‍ദനത്തിന് ഇരയായത്. 

അമ്മയുടെ മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടിയെ ഉപ്പുതറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍ സുഹൃത്ത് മര്‍ദിച്ചെന്ന കേസില്‍ റിമാന്‍ഡിലായ യുവതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. 

അമ്മയും സുഹൃത്തും മര്‍ദിക്കുന്ന വിവരം കുട്ടി മുത്തശ്ശിയോടു പറഞ്ഞതിനെ തുടര്‍ന്നാണു അമ്മയുടെ സുഹൃത്ത് പത്തേക്കര്‍ സ്വദേശി അനീഷിനെ അറസ്റ്റു ചെയ്തത്. ജുവലൈന്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് അമ്മയും അറസ്റ്റിലായി. കുട്ടിയും സഹോദരിമാരും ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com