വിമാനത്തിൽ സി​ഗരറ്റ് കത്തിക്കുന്നത് തടഞ്ഞു; ജീവനക്കാരിക്ക് മുന്നിൽ പാ​ന്‍റി​ന്‍റെ സി​ബ് അ​ഴിച്ച കോ​ട്ട​യം​കാ​ര​ൻ അറസ്റ്റിൽ

ജി​ദ്ദ​യി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു​വ​രി​ക​യാ​യി​രു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാണ് സംഭവം
വിമാനത്തിൽ സി​ഗരറ്റ് കത്തിക്കുന്നത് തടഞ്ഞു; ജീവനക്കാരിക്ക് മുന്നിൽ പാ​ന്‍റി​ന്‍റെ സി​ബ് അ​ഴിച്ച കോ​ട്ട​യം​കാ​ര​ൻ അറസ്റ്റിൽ


‍ന്യൂ​ഡ​ൽ​ഹി: സി​ഗ​ര​റ്റ് ക​ത്തി​ക്കു​ന്ന​ത് ത​ട​ഞ്ഞതിന് വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ വിമാനയാത്രികൻ പിടിയിൽ. കോ​ട്ട​യം സ്വദേശിയായ അ​ബ്ദു​ൾ ഷാ​ഹി​ദ് ഷം​സു​ദ്ദീ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ജി​ദ്ദ​യി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു​വ​രി​ക​യാ​യി​രു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാണ് സംഭവം. 

വിമാനത്തിൽ സി​ഗരറ്റ് കത്തിക്കരുതെന്ന് ഷം​സു​ദ്ദീ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇയാൾ ജീ​വ​ന​ക്കാ​രിയോട് അസഭ്യം പറഞ്ഞു.‌ മറ്റ് ജീവനക്കാർ സംഭവത്തിൽ ഇടപെട്ടപ്പോൾ വനിതാ ജീവനക്കാരിയുടെ മുന്നിൽ വച്ച് പാ​ന്‍റി​ന്‍റെ സി​ബ് അ​ഴി​ച്ചെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് ഇയാൾ അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു. 

വി​മാ​നം ഡ​ൽ​ഹി​യി​ലെത്തിയപ്പോൾ ജീവനക്കാർ സംഭവം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഇ​തോ​ടെ സി​ഐ​എ​സ്എ​ഫ് അ​റ​സ്റ്റ് ചെയ്ത ഷം​സു​ദ്ദീനെ പി​ന്നീ​ട് ഡ​ൽ​ഹി പൊ​ലീ​സി​ന് കൈ​മാ​റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com