കേരളത്തിന് അഭിമാനനിമിഷം: വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു

കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് നിലവില്‍ മുരളീധരന്‍.
കേരളത്തിന് അഭിമാനനിമിഷം: വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് നിലവില്‍ മുരളീധരന്‍. ഇന്ന് വൈകുന്നേരമാണ് അദ്ദേഹത്തിനെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തു എന്നറിയിക്കുന്നത്. 

കേരളത്തില്‍നിന്ന് മുരളീധരന്റെ പേരു മാത്രമാണ് കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്നത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനാണ് മുരളീധരന്‍. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഇന്നു പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിയതോടെ അദ്ദേഹം മന്ത്രിസഭയില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ മന്ത്രിയാവാനല്ല ഡല്‍ഹിയില്‍ എത്തിയതെന്ന് കുമ്മനം തന്നെ പിന്നീട് വിശദീകരിച്ചു.

കഴിഞ്ഞ തവണ കേരളത്തെ പ്രതിനിധീകരിച്ച് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയില്‍ എത്തിയിരുന്നു. ഇക്കുറി കണ്ണന്താനത്തെ ഒഴിവാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com