എന്താണ് സംഭവിക്കുന്നത്?; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മിന്നും ജയം; അമ്പരന്ന് നേതാക്കള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന വിജയത്തിന് ശേഷം കര്‍ണാടകയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ഞെട്ടി നേതാക്കള്‍
എന്താണ് സംഭവിക്കുന്നത്?; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മിന്നും ജയം; അമ്പരന്ന് നേതാക്കള്‍

ബംഗലൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന വിജയത്തിന് ശേഷം കര്‍ണാടകയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ഞെട്ടി നേതാക്കള്‍. 1361 വാര്‍ഡുകളില്‍ 509 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഒന്നാമത് എത്തി. 366 സീറ്റുമായി ബിജെപിയാണ് രണ്ടാമത്. ജെഡിഎസിന് 174 സീറ്റാണ് ലഭിച്ചത്.

ഫലത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.. എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തോടെയാണ് ഷാഫിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ''ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം 29നാണ് വോട്ടെടുപ്പ് നടന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിഎമ്മില്‍ മാത്രമാണ് വോട്ടെടുപ്പ് നടന്നത് എന്നതാണ്''ഷാഫി കുറിച്ചു. 

ടൗണ്‍ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ടൗണ്‍ പഞ്ചായത്തുകളില്‍ ബിജെപിക്കാണ് നേട്ടം.  സിറ്റി മുനിസിപ്പാലിറ്റികളിലെ 90 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. 56 സീറ്റുകളി്ല്‍ ബിജെപിയും 38 സീറ്റുകളില്‍ ജെഡിഎസും ജയിച്ചു. ടൗണ്‍ മുനിസിപ്പാലിറ്റിയിലെ 322 സീറ്റില്‍ കോണ്‍ഗ്രസും 184 സീറ്റില്‍ ബിജെപിയും 102 സീറ്റില്‍ ജെഡിഎസും ജയിച്ചു. ടൗണ്‍ പഞ്ചായത്തില്‍ 126 ഇടത്ത് വിജയിച്ച് ബിജെപി മുന്നിട്ടുനില്‍ക്കുന്നു.

അതേസമയം,  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചുനിന്ന് മല്‍സരിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 28 പാര്‍ലമെന്റ് സീറ്റുകളില്‍ 25ലും ബിജെപിയാണ് ജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com