കളളന്മാര്‍ ജാഗ്രതൈ!; അലാം റെഡി, മിനിറ്റുകള്‍ക്കകം പൊലീസ് സംഭവസ്ഥലത്ത്; ലൊക്കേഷനും റൂട്ട് മാപ്പും വിരല്‍ത്തുമ്പില്‍

വീടുകളിലോ സ്ഥാപനങ്ങളിലോ അക്രമമോ മോഷണമോ നടന്നാല്‍ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ സന്ദേശമെത്തുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) വിജയകരമായി പരീക്ഷിച്ചു
കളളന്മാര്‍ ജാഗ്രതൈ!; അലാം റെഡി, മിനിറ്റുകള്‍ക്കകം പൊലീസ് സംഭവസ്ഥലത്ത്; ലൊക്കേഷനും റൂട്ട് മാപ്പും വിരല്‍ത്തുമ്പില്‍

കൊച്ചി: സംസ്ഥാനത്ത് വീട് കുത്തിത്തുറന്നുളള മോഷണം പെരുകുകയാണ്. വീട് പൂട്ടി പോകാന്‍ തന്നെ വീട്ടുകാര്‍ ഭയപ്പെടുന്ന അവസ്ഥയാണ്. വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള സംവിധാനം വേണമെന്ന നീണ്ടക്കാലത്തെ ആവശ്യത്തിന് ഇപ്പോള്‍ പരിഹാരമാകുകയാണ്.

വീടുകളിലോ സ്ഥാപനങ്ങളിലോ അക്രമമോ മോഷണമോ നടന്നാല്‍ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ സന്ദേശമെത്തുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) വിജയകരമായി പരീക്ഷിച്ചു. എറണാകുളം ജോസ്‌കോ ജ്വല്ലറി ഷോറൂമില്‍ കലക്ടര്‍ എസ് സുഹാസ്, സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.

ജ്വല്ലറിക്കകത്തെ പ്രത്യേക അലാം ബട്ടണ്‍ കലക്ടര്‍ എസ് സുഹാസ് അമര്‍ത്തിയതോടെ, കണ്‍ട്രോള്‍ റൂമില്‍ സെക്കന്‍ഡുകള്‍ക്കകം സന്ദേശമെത്തുകയും സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ ടോംസണിന്റെ നേതൃത്വത്തില്‍ ഒരു മിനിറ്റിനകം പൊലീസ് ജ്വല്ലറിയിലെത്തുകയും ചെയ്തു.തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് അപായസന്ദേശം ആദ്യം ലഭിക്കുക. ഇവിടെ നിന്ന് 7 സെക്കന്‍ഡിനകം അതതു പൊലീസ് ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കും പ്രാദേശിക പൊലീസ് സ്‌റ്റേഷനിലേക്കും കൈമാറും.

അപായസന്ദേശം നല്‍കിയ സ്ഥാപനത്തിന്റെയോ വീടിന്റെയോ കൃത്യമായ ലൊക്കേഷനും റൂട്ട് മാപ്പും ഫോണ്‍ നമ്പറുമൊക്കെ കണ്‍ട്രോള്‍ റൂം കൈമാറും. സംഭവ സ്ഥലത്തിനു ചുറ്റും വാഹന പരിശോധനയ്ക്കുള്ള നിര്‍ദേശങ്ങളും ജാഗ്രതാ നിര്‍ദേശവും അതേസമയം തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്നു നല്‍കും. 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണമുണ്ടാകും. സ്വമേധയാ കേസെടുക്കുന്ന സംവിധാനമാണിതിലുണ്ടാവുക.ക്യാമറ, സെന്‍സര്‍, കണ്‍ട്രോള്‍ പാനല്‍ എന്നിവയടക്കം 77,000 രൂപ ചെലവു വരും. കെല്‍ട്രോണിന്റെ സഹായത്തോടെ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തയാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി നിര്‍വഹിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com