സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും വിലക്ക്; ക്ലാസ് സമയത്ത് ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും വേണ്ടെന്ന് ഉത്തരവ്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സാമൂഹ്യമാധ്യമങ്ങളും വിലക്കി ഉത്തരവ്
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും വിലക്ക്; ക്ലാസ് സമയത്ത് ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും വേണ്ടെന്ന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സാമൂഹ്യമാധ്യമങ്ങളും വിലക്കി ഉത്തരവ്. പ്രവൃത്തി സമയങ്ങളില്‍ അധ്യാപകര്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേ പ്രവൃത്തിസമയങ്ങളില്‍ അധ്യാപകര്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കാര്യക്ഷമതയെ ബാധിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് രണ്ടും കണക്കിലെടുത്താണ് മൊബൈല്‍ ഫോണും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നതും വിലക്കിയത്.  ക്ലാസ് സമയത്ത് അധ്യാപകര്‍ വാട്‌സപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com