കലോത്സവത്തനിടെ സംഘര്‍ഷം; വേഷം മാറാതെ വേദിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ഇതേ തുടര്‍ന്ന് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും വേദിയില്‍ കയറിയിരുന്ന് പ്രതിഷേധിച്ചു.
കലോത്സവത്തനിടെ സംഘര്‍ഷം; വേഷം മാറാതെ വേദിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിനിടെ സംഘര്‍ഷം. യുപി വിഭാഗം സംഘനൃത്തത്തിലെ ഫല പ്രഖ്യാപനത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്ന് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും വേദിയില്‍ കയറിയിരുന്ന് പ്രതിഷേധിച്ചു.

വിധികര്‍ത്താക്കള്‍ പക്ഷപാദപരമായി പെരുമാറിയെന്നും നന്നായി കളിച്ച തങ്ങള്‍ക്ക് ഒന്നാം സ്ഥാനം നല്‍കിയില്ലെന്നും ആരോപിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളുമാണ് വേദിയില്‍ പ്രതിഷേധിക്കുന്നത്. 

എന്തുകൊണ്ട് ഒന്നാം സ്ഥാനം നല്‍കിയില്ലെന്ന ചോദ്യത്തിന് വിധികര്‍ത്താക്കള്‍ ഉത്തരം നല്‍കിയില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മത്സരം നടന്ന ഒന്നാം വേദിയില്‍ പ്രതിഷേധം ആരംഭിച്ചു. 

ഇതേത്തുടര്‍ന്ന് വേദിയില്‍ നടക്കേണ്ടിയിരുന്ന മറ്റുമത്സരങ്ങള്‍ തടസപ്പെട്ടു. വീഡിയോ കണ്ട് വീണ്ടും ഫലപ്രഖ്യാപനം നടത്തണമെന്നാണ് പൊലീസും രക്ഷിതാക്കളും നടത്തിയ ചര്‍ച്ചയില്‍ രക്ഷിതാക്കളുടെ ആവശ്യം. അപ്പീല്‍ ആവശ്യം രക്ഷിതാക്കള്‍ തള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com