വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റ് ; സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന് പ്രകാശ് കാരാട്ട്

ലഘുലേഖകളും പുസ്തകങ്ങളുമല്ല യുഎപിഎ ചുമത്താന്‍ അടിസ്ഥാനമാക്കേണ്ടത്. യുഎപിഎ നിയമത്തിന് പാര്‍ട്ടി എതിരാണെന്നും കാരാട്ട്
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റ് ; സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി : കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണ്. പൊലീസ് തെറ്റായാണ് യുഎപിഎ നിയമം ഉപയോഗിച്ചത്. സര്‍ക്കാരും പൊലീസും തെറ്റ് തിരുത്തണം. ലഘുലേഖകളും പുസ്തകങ്ങളുമല്ല യുഎപിഎ ചുമത്താന്‍ അടിസ്ഥാനമാക്കേണ്ടത്. യുഎപിഎ നിയമത്തിന് പാര്‍ട്ടി എതിരാണെന്നും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ ന്യായീകരണമില്ല. മാവോയിസ്റ്റ് ഏറ്റുമുട്ടലുകളില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. അതില്‍ സത്യം പുറത്തുവരട്ടെ. അതിന് ശേഷം പ്രതികരിക്കാമെന്നും കാരാട്ട് പറഞ്ഞു. അതിനിടെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റില്ല.

വിദ്യാര്‍ത്ഥികളെ കോഴിക്കോട് നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയില്‍സൂപ്രണ്ട് ജയില്‍ഡിജിപി ഋഷിരാജ് സിങിന് കത്ത് നല്‍കിയിരുന്നു. ജയിലിലെ സുരക്ഷംസിവിദാനവും അംഗബലക്കുറവും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാല്‍ കോഴിക്കോട് ജയിലില്‍ നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ജയില്‍ ഡിജിപി വ്യക്തമാക്കി. അതിനാല്‍ ജയില്‍ മാറ്റേണ്ടതില്ലെന്ന് ഋഷിരാജ് സിങ് നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com