ഒടുവില്‍ അമ്മ കുഞ്ഞുങ്ങളെ കണ്ടുമുട്ടി ; ഇനി കഴിയാം നായ്ക്കുട്ടികൾക്ക് മാതൃസ്‌നേഹത്തണലില്‍..

അഞ്ചു ദിവസം മുന്‍പ് ആഭ്യന്തര വിമാനത്താവളത്തിലെ ടാക്‌സി സ്റ്റാന്‍ഡിലാണ് തെരുവുനായ 6 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്
ഒടുവില്‍ അമ്മ കുഞ്ഞുങ്ങളെ കണ്ടുമുട്ടി ; ഇനി കഴിയാം നായ്ക്കുട്ടികൾക്ക് മാതൃസ്‌നേഹത്തണലില്‍..

തിരുവനന്തപുരം : പ്രസവിച്ച് മണിക്കൂറുകള്‍ക്കകം അമ്മപ്പട്ടിയെ കോര്‍പ്പറേഷനിലെ പട്ടിപിടുത്തക്കാര്‍ പിടിച്ചുകൊണ്ടുപോയതിനെ തുടര്‍ന്ന് ആറ് പട്ടിക്കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ട സംഭവം നേരത്തെ വാര്‍ത്തയായിരുന്നു. അമ്മയെ തിരഞ്ഞുള്ള പട്ടിക്കുട്ടികളുടെ കരച്ചില്‍ പ്രദേശവാസികള്‍ക്കും നൊമ്പരമായിയിരുന്നു. ഒടുവില്‍ അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടിയതോടെ, അമ്മത്തണലില്‍ ഇവയ്ക്ക് കഴിയാം. 

അഞ്ചു ദിവസം മുന്‍പ് ആഭ്യന്തര വിമാനത്താവളത്തിലെ ടാക്‌സി സ്റ്റാന്‍ഡിലാണ് തെരുവുനായ 6 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവിച്ച് മണിക്കൂര്‍ പോലും തികയും മുന്‍പ് നായയെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താന്‍ പട്ടിപിടിത്തക്കാര്‍ പിടികൂടി. കണ്ണു പോലും തുറക്കാത്ത കുഞ്ഞു പട്ടികളുടെ ദയനീയാവസ്ഥ ടാക്‌സി ഡ്രൈവര്‍മാര്‍ പറഞ്ഞിട്ടും പട്ടിപിടിത്തക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. 

എന്നാല്‍ ഇക്കാര്യം വാര്‍ത്തയായോടെ, കുഞ്ഞുങ്ങളെ അമ്മയുടെ അടുത്തെത്തിക്കാന്‍ കോര്‍പറേഷന്‍ ശ്രമം തുടങ്ങി. വിമാനത്താവളത്തില്‍ നിന്നു കുട്ടികളെ തിരുവല്ലത്തെത്തിച്ചു. കുട്ടികളെ കണ്ടപ്പോഴുള്ള കണ്ണുകളിലെ തിളക്കം കണ്ടാണ് അമ്മപ്പട്ടിയെ തിരിച്ചറിഞ്ഞതെന്ന് കോര്‍പറേഷന്‍ ജീവനക്കാര്‍ പറയുന്നു. അമ്മയെയും കുട്ടികളെയും തിരുവല്ലത്തെ കോര്‍പറേഷന്റെ വന്ധ്യംകരണ ശസ്ത്രക്രിയാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം ഇവയെ ദത്തു നല്‍കും.  

അമ്മയെ പട്ടിപിടിത്തക്കാര്‍ കൊണ്ടു പോയതു മുതല്‍, അമമ്യെത്തേടി കരച്ചിലിായിരുന്നു പാല്‍മണം മാറാത്ത കുഞ്ഞു പട്ടികള്‍. മഴയും വെയിലുമേല്‍ക്കാതെ മാറ്റിപ്പാര്‍പ്പിച്ചും പാലു നല്‍കിയും ടാക്‌സി ഡ്രൈവര്‍മാര്‍ കുഞ്ഞുനായ്ക്കുട്ടികളെ പരിചരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com