സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി; ദേശീയ ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗം മാറ്റി; പങ്കെടുക്കില്ലെന്ന് ആര്‍എസ്എസ്

ദേശീയ  ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ആര്‍എസ്എസ്
സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി; ദേശീയ ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗം മാറ്റി; പങ്കെടുക്കില്ലെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി ചുമതലയേറ്റിട്ടും സംസ്ഥാനത്ത് പാര്‍ട്ടി മേധാവിയെ തീരുമാനിക്കാനാവാതെ ബിജെപി. തര്‍ക്കത്തെ തുടര്‍ന്ന്  സമവായ ചര്‍ച്ചകളിലൂടെ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാന്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ആര്‍എസ്എസ്  അറിയിച്ചു. അയോധ്യവിധി വന്നതിന് പിന്നാലെ ദേശീയ സെക്രട്ടറി ബിഎല്‍ സന്തോഷിന് ഡല്‍ഹിയില്‍ തുടരേണ്ട സാഹചര്യത്തിലാണ് യോഗം മാറ്റിയതെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം.നാളെ പത്തരയ്ക്ക് എറണാകുളം ബിടിഎച്ച് ഹോട്ടലിലായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്.

ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് ആര്‍എസ്എസ് നേതൃത്വം അറിയിക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സ്വീകരിച്ച നിലപാടിനെതിരെ ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു. ഒരു വിഭാഗം വിട്ടുനിന്നതോടെ നാളെത്തെ ഭാരവാഹി, കോര്‍ കമ്മറ്റിയോഗം മാറ്റിവച്ചു

ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് ആര്‍എസ്എസ് നേതൃത്വം അറിയിക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സ്വീകരിച്ച നിലപാടിനെതിരെ ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു. കുമ്മനത്തെ വെട്ടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ എതിര്‍പ്പ് ബിഎല്‍ സന്തോഷിനെ ആര്‍എസ്എസ് അറിയിച്ചിരുന്നു. അര്‍എസ്എസ് നേതൃത്വത്തിന്റെ മറികടന്ന് സ്ഥാനാര്‍ഥി നിശ്ചയിക്കുകയായിരുന്നു. തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്  പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ആര്‍എസ്എസിനകത്ത് വിമര്‍ശനമുയര്‍ന്നിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മുന്‍തൂക്കം. കൃഷ്ണദാസ് പക്ഷക്കാരായ എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് കെപി ശ്രീശന്റെ പേരും കേള്‍ക്കുന്നു. കഴിഞ്ഞ തവണ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സമവായത്തിലൂടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പ്രസിഡന്റായതുപോലെ ആണെങ്കില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, സികെ പത്മനാഭന്‍ എന്നിവരിലൊരാളും പ്രസിഡന്റായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വി മുരളീധരവിഭാഗം കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക കൊണ്ടുവരാനാണ് ചരടുവലിക്കുന്നത്. മുരളീധരന്റെ നേതൃത്വത്തില്‍ അതിനായി കേന്ദ്രത്തില്‍ സ്മ്മര്‍ദ്ദം ശക്തമാണ്. കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത് രമേശിനെ തള്ളുകയാണെങ്കില്‍ എഎന്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. ഇരുഗ്രൂപ്പുകളും ഏറ്റുമുട്ടുമ്പോള്‍ സമവായമെന്ന നിലയില്‍ ഇരുഗ്രൂപ്പിലും പെടാത്ത ആള്‍ എന്ന നിലയില്‍  ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com