'എന്തൊക്കെ എഴുതിപ്പിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസ്സാക്ഷിക്കുത്താണ്‌, ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്'; നൊമ്പരമായി ജൊവാന; കുറിപ്പ്

ജൊവാനയെ ഓര്‍മിച്ചുകൊണ്ട് റിജോഷിന്റെ സഹോദരന്‍ ഫാ വിജോഷ് കുറിപ്പു പങ്കുവെച്ചിരിക്കുകയാണ്
'എന്തൊക്കെ എഴുതിപ്പിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസ്സാക്ഷിക്കുത്താണ്‌, ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്'; നൊമ്പരമായി ജൊവാന; കുറിപ്പ്

ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്റേയും മകള്‍ ജൊവാനയുടേയും കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ജൊവാനയെ ഓര്‍മിച്ചുകൊണ്ട് റിജോഷിന്റെ സഹോദരന്‍ ഫാ വിജോഷ് കുറിപ്പു പങ്കുവെച്ചിരിക്കുകയാണ്. ആരുടേയും നെഞ്ചുപൊള്ളിക്കുന്നതാണ് ആ കുഞ്ഞുമാലാഖയെക്കുറിച്ചുള്ള വിജോഷിന്റെ വാക്കുകള്‍. 'എന്തൊക്കെ എഴുതിപിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസാക്ഷികുത്താണ്. 'ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്, അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തവരോട്' ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരംക്ഷണമായി, ഓര്‍മ്മപ്പെടുത്തലായി അവളെ ഒരു മാലാഖയാക്കണം എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

കളകള്‍ പറിക്കണ്ട , ഒരു പക്ഷെ നിങ്ങള്‍ വിളയും കൂടെ പറിക്കാന്‍ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.... നല്ല പൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തില്‍ നിന്ന് നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവള്‍ പൂക്കുമ്പോള്‍ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓര്‍ക്കണേ... നിന്നെയും നിന്റെ പപ്പയേയും ഓര്‍ത്ത് ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതില്‍ നിന്റെ വല്ല്യചാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ. മോളേ, എന്തൊക്കെ എഴുതിപിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസാക്ഷികുത്താണ്. 'ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്, അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തവരോട്,' എന്ന അപേക്ഷയോടെ പെങ്ങളെ അതിരുവിട്ട് സ്‌നേഹിക്കുന്ന ഒരു ആങ്ങള.
ഒന്നു കൂടെ എന്റെ ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരംക്ഷണമായി, ഓര്‍മ്മപ്പെടുത്തലായി, അത്ര മതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com